advertisement
Skip to content

ആഗോള ഇറക്കുമതി തീരുവ 10 ശതമാനമായി ഉയർത്തി ട്രംപ് ഉത്തരവിട്ടു

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ (Global Tariff) ഏർപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ട്രംപിന്റെ നേരത്തെയുള്ള പല നികുതി പരിഷ്കാരങ്ങളും സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം.

1974-ലെ ട്രേഡ് ആക്ട് പ്രകാരം നടപ്പിലാക്കുന്ന ഈ നികുതി വർദ്ധനവ് 150 ദിവസത്തേക്ക് മാത്രമായിരിക്കും. ഇത് നീട്ടണമെങ്കിൽ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്.

രാജ്യത്തിന്റെ വ്യാപാരക്കമ്മി പരിഹരിക്കാനും ആഭ്യന്തര വിപണിയെ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഫെബ്രുവരി 24 പുലർച്ചെ മുതൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വരും.

മരുന്ന്, ഊർജ്ജം, ഓട്ടോമൊബൈൽ തുടങ്ങിയ ചില മേഖലകളെയും കാനഡ, മെക്സിക്കോ എന്നീ അയൽരാജ്യങ്ങളെയും ഈ നികുതി വർദ്ധനവിൽ നിന്ന് ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്.

സുപ്രീം കോടതി വിധി തിരിച്ചടിയായെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ മുൻനിർത്തി മറ്റ് നിയമപരമായ അധികാരങ്ങൾ ഉപയോഗിച്ച് നികുതി നയം നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ട്രംപ് ഭരണകൂടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest