ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം പുതിയ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. 'ഓപ്പറേഷൻ പാട്രിയോട്ട് 2.0' എന്ന് പേരിട്ടിരിക്കുന്ന ഈ നടപടിക്രമം ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് സൂചന. കുടിയേറ്റക്കാരെ കൂട്ടത്തോടെ പിടികൂടാൻ സൈന്യത്തെയും ഫെഡറൽ ഏജൻ്റുമാരെയും അയയ്ക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത "സങ്കേത നഗരങ്ങളെ" ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിൻ്റെ ഈ നീക്കം. തടവിൽ നിന്ന് മോചിതരായവരെയും, എന്നാൽ കുടിയേറ്റ ഉദ്യോഗസ്ഥർക്ക് കൈമാറാത്തവരെയും പിടികൂടാനാണ് ICE ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ട്രംപിൻ്റെ കുടിയേറ്റ നയങ്ങളെ ബോസ്റ്റൺ മേയർ മിഷേൽ വു വിമർശിച്ചു. ഈ നീക്കം സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് വിരുദ്ധമാണെന്നും ഇത് നഗരത്തിൽ ഭയം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ന്യൂയോർക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങൾക്കെതിരെയും ട്രംപ് സമാനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
