advertisement
Skip to content

പ്രമുഖർക്ക് ട്വിറ്റർ നീല ടിക് തിരിച്ചുനൽകുന്നു

ന്യൂയോർക്: പത്തുലക്ഷത്തിൽ കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ടുകളിൽ വെരിഫിക്കേഷൻ അടയാളമായ നീല ടിക് (ലെഗസി വെരിഫിക്കേഷന്‍) പുനഃസ്ഥാപിക്കുന്നു. നിരവധി പ്രമുഖർക്ക് നീല ടിക് തിരികെ ലഭിച്ചെങ്കിലും ഇനിയും ലഭിക്കാത്തവരുമുണ്ട്.

മാന്വൽ ആയാണ് ലെഗസി വെരിഫിക്കേഷൻ പുനഃസ്ഥാപിക്കുന്നതെന്നും പൂർത്തിയാവാൻ ദിവസങ്ങളെടുക്കുമെന്നുമാണ് ഇതിന് കാരണമായി പറയുന്നത്. ഇലോൺ മസ്‌ക് ട്വിറ്റർ തലപ്പത്ത് വന്നതിനുശേഷമാണ് ലെഗസി വെരിഫിക്കേഷന് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത നിരക്കിൽ പണം ഈടാക്കാൻ തീരുമാനിച്ചത്. ഏപ്രിൽ 20ന് നിരവധി പേരുടെ അക്കൗണ്ടുകളിലെ നീല ടിക് നീക്കിയിരുന്നു.

പ്രമുഖരുടെ പേരിലെ വ്യാജ അക്കൗണ്ടുകൾ തടയാനാണ് സൗജന്യമായി വെരിഫിക്കേഷൻ സൗകര്യമൊരുക്കിയിരുന്നത്. പണം നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ ബാഡ്ജും അധിക ഫീച്ചറുകളും നൽകുമെന്നതായിരുന്നു മസ്കിന്റെ നയം. വ്യാപക വിമർശനമാണ് മസ്കിന്റെ പരിഷ്‍കാരങ്ങൾക്കെതിരെ ഉയർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest