advertisement
Skip to content

സുരക്ഷാ ഫീച്ചറിനും പണമീടാക്കാനുള്ള തീരുമാനവുമായി ട്വിറ്റർ

ട്വിറ്ററിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറിനും പണമീടാക്കാനുള്ള തീരുമാനവുമായി കമ്പനി. എസ്.എം.എസ് മുഖേനയുള്ള ടു ഫാക്ടർ ഓതന്റിക്കേഷൻ (2FA via SMS) ഫീച്ചറാണ് ഫ്രീ യൂസർമാരിൽ നിന്ന് എടുത്തുകളയുന്നത്. ട്വിറ്റർ അക്കൗണ്ട് ഹാക്കർമാരിൽ നിന്ന് സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗമായിരുന്നു ടു ഫാക്ടർ ഒതന്റിക്കേഷൻ. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ ഈ സേവനം സൗജന്യമായി നൽകുന്നുണ്ട്. എസ്.എം.എസായി ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് ലോഗ്-ഇൻ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണിത്.

ഇനി മുതൽ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പ്ലാൻ എടുത്തവർക്ക് മാത്രമാകും ഫീച്ചർ ഉപയോഗിക്കാൻ കഴിയുക. നിരവധി അധിക ഫീച്ചറുകളുമായി വരുന്ന ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനെടുക്കാൻ മൊബൈൽ യൂസർമാർ പ്രതിമാസം 900 രൂപ മുടക്കണം. വെബ് യൂസർമാർക്ക് 650 രൂപയാണ് ചാർജ്.

എന്തിനാണ് ഇത്തരമൊരു വിചിത്രമായ മാറ്റം പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതെന്ന സംശയമുള്ളവർക്ക് വേണ്ടി അതിലും വിചിത്രമായ കാരണമാണ് ട്വിറ്റർ നിരത്തുന്നത്. എസ്.എം.എസ് വഴിയോ, ടെക്സ്റ്റ് മെസ്സേജുകൾ വഴിയോ ഉള്ള 2FA സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നീക്കമെന്നാണ് ട്വിറ്റർ പറയുന്നത്. എന്നാൽ, ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു വിവരവും അവർ നൽകിയിട്ടുമില്ല.

ഇതിനകം തന്നെ എസ്.എം.എസ് വഴി ടൂ-ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കിയവർക്ക് അത് പ്രവർത്തനരഹിതമാക്കാൻ 30 ദിവസത്തെ സമയമുണ്ട്, മാർച്ച് 20-ന് ശേഷം, ഈ സുരക്ഷാ ഫീച്ചറിലേക്ക് ആക്‌സസ് ലഭിക്കാൻ ബ്ലൂ സബ്സ്ക്രൈബർമാർ അല്ലാത്ത ഒരു ഉപയോക്താവിനെയും ട്വിറ്റർ അനുവദിക്കില്ല.

കുറഞ്ഞ പരസ്യങ്ങൾ, കൂടുതൽ റീച്ച്, പേരിന് മുന്നിലൊരു ബ്ലൂ ടിക്ക്, ദൈർഘ്യമേറിയ വിഡിയോ പോസ്റ്റ് ചെയ്യാൻ കഴിയൽ, ദൈർഘ്യമേറിയ പോസ്റ്റുകൾ പങ്കുവെക്കാൻ കഴിയൽ - തുടങ്ങി നിരവധി സവിശേഷതകളാണ് ബ്ലൂ യൂസർമാർക്ക് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest