advertisement
Skip to content

പുതിയ ട്വിറ്റർ സിഇഒ ആയി പരിചയപ്പെടുത്തി എലോണ്‍ മസ്‌ക്

സന്‍ഫ്രാന്‍സിസ്‌കോ: 2024ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്ന പ്രസ്താവനുമായി എലോണ്‍ മസ്‌ക്. ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വെച്ചാണ് മസ്‌ക് ഇക്കാര്യം സ്ഥീരികരിച്ചത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ട്വിറ്ററിനെ നയിക്കാനുളള മികച്ച ഒരു സിഇഒയെ തേടുകയായിരുന്നു മസ്‌ക്.

മുന്‍പ്, മികച്ചൊരു സിഇഒയെ ' വിഡ്ഢിയെ'കണ്ടെത്തുന്ന ദിവസം തന്റെ ട്വിറ്റര്‍ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വിറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, തന്റെ പുതിയ സിഇഒ സ്ഥാനം ഒഴിഞ്ഞുവെന്നും, തന്റെ വളര്‍ത്തുനായ ഫ്ളോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുളള പട്ടിയുടെ ചിത്രമാണ് പങ്കിട്ടത്. തന്റെ നായയെയാണ് പുതിയ സിഇഒ യായി മസ്‌ക് തെരെഞ്ഞടുത്തത്. മസ്‌കിന്റെ നായ അഗര്‍വാളിനേക്കാള്‍ മികച്ചസിഇഒ എന്ന് വിളിച്ച് മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയും പരിഹസിക്കുകയുണ്ടായി.

കമ്പനി ഏറ്റെടുത്ത ഉടൻ തന്നെ മസ്‌ക് ട്വിറ്ററിന്റെ ഉന്നത മാനേജ്‌മെന്റിനെ പുറത്താക്കിയിരുന്നു. സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെൽ സെഗാൾ, പോളിസി ചീഫ് വിജയ ഗാഡ്ഡെ എന്നിവരെല്ലാം ഉൾപ്പെട്ടതായിരുന്നു ഈ മാനേജ്മെന്റ്. പുതിയ സിഇഒ ആയി ആരെയെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ രാജിവയ്ക്കുമെന്ന് ഡിസംബർ 21 ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.കമ്പനിയുടെ സിഇഒ ആയി തുടരണമോ എന്ന് ചോദിച്ച് അദ്ദേഹം ട്വിറ്ററിൽ ഒരു വോട്ടെടുപ്പ് പോലും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest