പി പി ചെറിയാൻ
ടെക്സാസ് :ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കി. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് പേരെ ഇന്ന് വധിച്ചത്. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാം എന്ന പ്രതിയെയാണ് വധിച്ചത്. മാരകമായ വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കിയത്.
Home Buy Today | Sell your home fast
Sell your home fast

അതേസമയം, ഒരു ഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റ് എന്ന പ്രതിയെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചാണ് വധിച്ചത്.
Google Street View Page
“Enhance your business visibility with WalkThru’s professional Google Street View services in Dubai. We create high-quality 360° virtual tours to showcase your location on Google Maps, helping you attract more customers and improve search rankings. Boost your online presence today!”
ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വർഷം അമേരിക്കയിൽ ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി ഉയർന്നു. 2014-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിയതാണ് വധശിക്ഷകൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.