advertisement
Skip to content

കുരിശിലാടുന്ന യൂ.കെ കുടിയേറ്റ നിയമങ്ങള്‍ ...

കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

മഹത്തായ സാംസ്കാരിക മുല്യങ്ങളുള്ള ഒരു രാജ്യം ഇന്ന് ഇരുട്ടിനോട് പൊരുതുകയാണ്. ഏത് മത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരായാലും അവന്‍റെ തലച്ചോറിലൊഴുകേണ്ടത് മതമല്ല മനുഷ്യ നാണ്. ഇപ്പോഴുള്ള അവസ്ഥ അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും എന്നായിരിക്കുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍, ഭരണസാരഥ്യമേല്‍ക്കാന്‍ ധീരമായ പോര്‍വിളികളുമായി മതമൗലികവാദികള്‍ പൊതുജ നത്തെ പാട്ടിലാക്കി പ്രകടനങ്ങള്‍ നടത്താറുണ്ട്. അറിവില്ലാത്തവന്‍റെ പോഴത്തരങ്ങള്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യയില്‍ നിന്ന് കുടിയേറിയ അഭയാര്‍ഥികളിലൂടെ ബ്രിട്ടിഷ് ജനത കണ്ടു. ബ്രിട്ടന്‍റെ സാമൂഹ്യ പ്രശ്നങ്ങള്‍ കാണുമ്പോള്‍ ഇന്ത്യയും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ലെന്ന് തോന്നും. ഏകദേശം രണ്ട് കോടി യോളം ബംഗ്ളാദേശികള്‍ കേരളമടക്ക ഇന്ത്യയിലുണ്ടെന്നാണ് വാര്‍ത്തകള്‍. അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുപെട്ടി നിറക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കി കൊടുക്കുന്നു. അധികാര ഭ്രമമുള്ള ബംഗാളാണ് മുന്നില്‍. ഭാരതത്തിന്‍റെ അണിയറയില്‍ നടക്കുന്ന ഈ രാജ്യദ്രോഹികളെ എന്തു കൊണ്ടാണ് ഭാരത സര്‍ക്കാര്‍ തിരിച്ചറിയാത്തത്?

പാശ്ചാത്യ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? യേശുക്രിസ്തു പഠിപ്പിച്ചത് വിശക്കുന്ന വന് ഭക്ഷണം കൊടുക്കുക, ഉടുക്കാനില്ലാത്തവന് ഉടുക്കാന്‍ കൊടുക്കുക. പഞ്ചനക്ഷത്ര ഹോട്ടല്‍ ഭക്ഷണം തുടങ്ങി എല്ലാം നന്മകളും ലഭിച്ചപ്പോള്‍ സായിപ്പിനെ ഉമ്മവെച്ചു് കൊല്ലുക തന്നെ ചെയ്തു. ഇവിടുത്തെ ഭൂരിപക്ഷം ക്രിസ്തിയാനികള്‍ ദേവാലയ ദര്‍ശനങ്ങള്‍ നടത്തുന്നില്ലെങ്കിലും യേശുക്രിസ്തു വിന്‍റെ കുറെ പ്രമാണങ്ങള്‍ അനുസരിച്ചു് ജീവിക്കുന്നവരാണ്.അവരുടെ ആത്മീയ സമൃദ്ധി വെളിപ്പെടു ത്തുന്നത് പ്രാര്‍ത്ഥനയിലൂടെ മാത്രമല്ല പ്രവര്‍ത്തികളിലൂടെയാണ്. അവര്‍ തന്ന ഭക്ഷ്യ ധാന്യങ്ങള്‍ എത്ര യെത്ര ഏഷ്യനാഫ്രിക്കന്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടിണി അകറ്റിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാകു മ്പോള്‍ അവരുടെ സംഭാവനകള്‍ എത്രയോ മഹത്തരമാണ്. ഇവര്‍ മതത്തേക്കാള്‍ മനുഷ്യരെ സ്നേഹി ക്കുന്നവരെന്ന് ബ്രിട്ടനിലെത്തിയ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള മതഭൂത ബാധിതര്‍ക്ക് അറി യാവുന്ന കാര്യമാണ്.

ഇവിടെ വന്നവരും ഇവിടെ ജനിച്ചവരും കൊഴുത്തു തടിച്ചു കഴിഞ്ഞപ്പോള്‍ മതമെന്ന വിഷപ്പാമ്പ് പത്തിവിടര്‍ത്തി മറ്റുള്ളവരെ കൊത്താന്‍ തുടങ്ങി. ഇത് യൂറോപ്പിലെങ്ങും കണ്ടു. ബ്രിട്ടീഷ് ജനതയുടെ ജനകീയ പ്രതിപക്ഷ പ്രക്ഷോപങ്ങളില്‍ കണ്ടത് അനധികൃത കുടിയേറ്റക്കാരെ, മത ഭീകരവാദികളെ നാടു കടത്തണമെന്ന മുറവിളിയാണ്.ഈ കൂട്ടര്‍ സമൂഹത്തില്‍ വിതയ്ക്കുന്ന വെറുപ്പും പകയും ഭീതിയും മറ നീക്കി പുറത്തുവന്നപ്പോള്‍ പുതിയ വിസ നിയമങ്ങള്‍ക്ക് വഴിയൊരുങ്ങി.അതില്‍ പ്രധാനം ഒരാള്‍ ബ്രിട്ടീഷ് പൗരനാകുമ്പോള്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. അനധികൃത കുടിയേറ്റക്കാര്‍ അതിനായി മുപ്പത് വര്‍ഷങ്ങള്‍ കാത്തിരിക്കണം. അഞ്ചു് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പൗരത്വം ലഭിക്കുന്നത് ആതുര സേവന രംഗത്തു ള്ളവര്‍ക്കാണ്. ഈ വിസാനിയമം പ്രാബല്യത്തില്‍ വന്നാല്‍ അഞ്ചു് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ലഭിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് പൗരത്വം ഇത്രമാത്രം സങ്കീര്‍ണ്ണമാക്കിയത് ഇവിടേക്ക് കുടിയേറിയ മത വര്‍ഗ്ഗീയവാദികളെന്നു നിസ്സംശയം പറയാന്‍ സാധിക്കും. ഈ കാപട്ട്യമാര്‍ന്ന മതമിതത്വം ബലിയാടുക ളാക്കിയത് ജീവിതം പച്ചപിടിപ്പിക്കാനെത്തിയ മാന്യരായ മനുഷ്യരെയാണ്.

ഒരു രാജ്യത്തിന്‍റെ ക്രമസമാധാനം, അവരുടെ സംസ്കാരം തകിടം മറിക്കുന്നവരുടെ മനുഷ്യാവകാ ശങ്ങള്‍ നാരിഴകീറി പരിശോധിക്കുന്നതിനേക്കാള്‍ ഈ മതവാദികളെ നാട് കടത്തുന്നതിന് പകരം തടവിലാ ക്കിയത് നീണ്ട വര്‍ഷങ്ങളായി പൗരത്വം പ്രതീക്ഷിച്ചു് ഇവിടെ ജീവിച്ച നിരപരാധികളേയാണ്. ബ്രിട്ടനെ ദുര്‍ബലപ്പെടുത്തുന്നത് ഇവിടുത്തെ കുടിയേറ്റ നിയമങ്ങളാണ്. തന്‍മൂലം ധാരാളം ബ്രിട്ടീഷ് പൗരന്മാര്‍ നാടുവിടുകയും ചെയ്യുന്നു. 2024-ലെ കണക്കിന്‍ പ്രകാരം കുടിയേറ്റം 20% കുറഞ്ഞുവെന്നാണ്.

2022-മുതല്‍ ബ്രെക്സിറ്റിന് ശേഷമുള്ള നിയമങ്ങളില്‍ ഇളവുകള്‍ വരുത്തിയ ശേഷം ബോറിസ് ജോണ്‍സണ്‍സ് സര്‍ക്കാരിന്‍റെ കീഴില്‍ യുകെയിലെത്തിയ 1.5 ദശലക്ഷത്തിലധികം ആളുകളില്‍ നിന്നുള്ള അപേക്ഷകള്‍ നിയന്ത്രിക്കാനാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്. നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ആരോഗ്യ, പരി ചരണ തൊഴിലാളി വിസയില്‍ എത്തിയ 600,000-ത്തിലധികം ആളുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും 15 വര്‍ഷ ത്തിനുശേഷം സെറ്റില്‍മെന്‍റിന് അര്‍ഹതയുണ്ട്. അത്തരം വിസയിലുള്ള ആരെങ്കിലും അല്ലെങ്കില്‍ അവരുടെ ആശ്രിതര്‍ ഒരു വര്‍ഷമോ അതില്‍ കൂടുതലോ ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്തിട്ടുണ്ടെങ്കില്‍, നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇത് 25 വര്‍ഷമായി വര്‍ദ്ധിക്കും. വിസ കഴിഞ്ഞ് താമസിക്കുന്നവര്‍ക്കും ചെറിയ ബോട്ടുകളിലും ലോറികളുടെ പുറകിലുമായി യുകെയില്‍ എത്തിയവര്‍ക്കും സ്ഥിരതാമസമാക്കാന്‍ 30 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. ഇത് യുകെയിലെ ദീര്‍ഘകാല താമസത്തിനും സുരക്ഷിതത്വ ത്തിനുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. എന്നാല്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാ ര്‍ക്കും നഴ്സുമാര്‍ക്കും അഞ്ച് വര്‍ഷത്തിന് ശേഷം സ്ഥിരതാമസവും ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കും സംരംഭകര്‍ക്കും വെറും മൂന്ന് വര്‍ഷത്തിന് ശേഷം തുടരാനാകുമെന്നാണ്.

കുറഞ്ഞ വരുമാനമോ ഇല്ലാത്തതോ ആയ ആളുകള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരും. താത്കാലിക തൊഴിലാളികളുടെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങള്‍ ഇപ്പോഴും അവ്യക്തമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററിയുടെ ഡയക്ടര്‍ മഡ്ലൈന്‍ സംപ്ഷന്‍ സൂചിപ്പിച്ചു. പുതിയ നിര്‍ദ്ദേശങ്ങള്‍ കുടിയേറ്റ കുടുംബങ്ങളെ രോഗ ബാധിതരാക്കുകയോ ദുര്‍ബലരാക്കുകയോ ചിലര്‍ക്ക് സ്ഥിര താമസാവകാശവും മറ്റുള്ളവര്‍ക്ക് ഇല്ലാ ത്തതുമായ കുടുംബ പദ്ധതിയെന്നാണ് പല യൂണിയനുകള്‍, എന്‍ജിഒകള്‍ ആശങ്ക പ്രകടിപ്പിച്ചത്. മൈഗ്രന്‍റ് ചാരിറ്റി പ്രാക്സി സിലെ അഭിഭാഷക മേധാവി ജോസഫിന്‍ വിറ്റേക്കര്‍ യില്‍മാസ് അറിയിച്ചത് ഈ പദ്ധതി യുകെയിലുടനീളമുള്ള ആളുകളുടെ ജീവിതം തകര്‍ക്കും അതുമല്ല ഈ രാജ്യത്തിന്‍റെ സാമ്പ ത്തിക രംഗത്ത് കോട്ടങ്ങളുണ്ടാക്കും, യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ബ്രിട്ടീഷ് ജനതയുണ ര്‍ന്നപ്പോള്‍ ഭരണത്തിലുള്ളവര്‍ കണ്ടെത്തിയ ചെപ്പടി വിദ്യായായിട്ടാണ് പലരും ഇതിനെ കാണുന്നത്.

ഒന്നാം ലോകമഹായുദ്ധങ്ങള്‍ മുതലാണ് ഭാരതീയര്‍ ഇവിടേക്ക് കൂടുതലായി കുടിയേറിയത്. അതില്‍ മുന്നില്‍ നിന്നത് ആരോഗ്യ രംഗത്തുള്ളവരും ഡ്രൈവര്‍മാര്‍, തയ്യല്‍ക്കര്‍, ബാര്‍ബര്‍ അങ്ങനെ പല തൊഴില്‍ രംഗത്തുള്ളവരാണ്. കുടിയേറ്റക്കാരില്‍ മുന്നില്‍ നിന്നത് ഉഗാണ്ടയില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യക്കാരും, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ് രാജ്യങ്ങളില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ബ്രിട്ടന്‍ നേരിടുന്ന പ്രശ്നങ്ങള്‍ പതിനഞ്ചു് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച എന്‍റെ 'കാണാപ്പുറങ്ങള്‍' എന്ന നോവലിലും ആമസോണ്‍ ബെസ്റ്റ് സെല്ലെര്‍ നോവല്‍ ഇംഗ്ലീഷ് 'ദി മലബാര്‍ എ ഫ്ളയിം' ലും എഴുതിയിട്ടുണ്ട്.

മുതാളിത്വ-ഉല്പാദന പ്രക്രിയയില്‍ വൈരാത്മകമായ സംഘട്ടനമാണ് അന്നും ഇന്നും നടക്കു ന്നത്. കര്‍ശന നിയമങ്ങള്‍ പരിപാലിക്കുന്ന ഈ രാജ്യത്ത് ഇന്ത്യയില്‍ നടക്കുന്നതുപോലെ നിയമവി രുദ്ധമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്. യുകെയില്‍ നിയ മവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആയിരകണക്കിന് അവശ്യ തൊഴിലാളികള്‍ക്ക് വരാനിരിക്കുന്ന നിയമ ങ്ങള്‍ വിനാശകരമാകുമെന്ന് യുകെയിലെ ഏറ്റവും വലിയ യൂണിയന്‍റെ ജനറല്‍ സെക്രട്ടറി ക്രിസ്റ്റീന മക്കാനിയ പറഞ്ഞു. ചെറുകിട പലചരക്ക് വ്യാപാരികള്‍, ഹോട്ടല്‍, വേപ്പ് ഷോപ്പുകള്‍ തുടങ്ങി നിയ മവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകളെ തിരയാന്‍ നിയമപാലകര്‍, ബ്രേക്കിംഗ് ന്യൂസ് മുതല്‍ ബൃഹ ത്തായ അന്വേഷണാത്മക പ്രോജക്ടുകള്‍, പോഡ്കാസ്റ്റുകള്‍, വീഡിയോകള്‍ ഇറക്കുമെന്നും അറിയിച്ചി ട്ടുണ്ട്. ഒരു തൊഴിലുടമ യാതൊരു രേഖയുമില്ലാതെ വരുന്ന അനധികൃത കുടിയേറ്റക്കാരന് തൊഴില്‍ കൊടുക്കാനുള്ള ധൈര്യം എവിടെ നിന്നാണ്?

അന്യ രാജ്യങ്ങളില്‍ നിന്ന് വിശപ്പടക്കാന്‍ കുടിയേറിയവര്‍ മലിനമല്ലാത്ത സ്ഥലത്തെ മലിനപെടു ത്തുന്നതും ഇന്ത്യക്കാര്‍ വൃത്തിയില്ലാത്തവരെന്നു പറയുന്നതും എന്തുകൊണ്ടാണ്? കുറെ വിവേക ശൂന്യര്‍ പഠിച്ച മതാന്ധത, ജീര്‍ണ്ണ സംസ്കാരം കുടിയേറിയ മണ്ണില്‍ വിത്തുപാകി മുളപ്പിച്ച വിപത്താണ് നിരപ രാധികളും അനുഭവിക്കുന്നത്. വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലെ പൊട്ടിച്ചിരി മണ്ണില്‍ പൊട്ടിക്കരച്ചിലായി മാറുന്നത് തിരിച്ചറിയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest