advertisement
Skip to content

ഉമ്പായി മ്യൂസിക്ക് അക്കാദമിയ്ക്ക് തുടക്കമിട്ടു

സംഗീതത്തിന്റെ സാർവജനീനത ഒഴിവാക്കിത്തന്ന വ്യക്തിത്വമാണ് ഉമ്പായിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : വിന്ധ്യ പർവ്വതത്തിനപ്പുറം ഒരു സംഗീതവും ഇപ്പുറം മറ്റൊരു സംഗീതവുമാണന്ന ധാരണയെ മാറ്റി മറച്ച് ,സംഗീതത്തിന്റെ സാർവജനീനത ഒഴിവാക്കിത്തന്ന വ്യക്തിത്വമാണ് ഉമ്പായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

സംസ്ഥാനത്തെ ആദ്യ ഹിന്ദുസ്ഥാനി സംഗീത പഠന കേന്ദ്രം ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനവും കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യത്തെ നമ്മുടെ സംസ്കാരവുമായി ബന്ധിപ്പിച്ച കണ്ണിയാണ് ഉമ്പായി,
കലാരൂപങ്ങൾ ഏതെങ്കിലും ഒരു ദേശാതിർത്തിക്കുള്ളിലോ
പ്രത്യേക വിഭാഗത്തിനകത്തോ ചുരുങ്ങി നിൽക്കേണ്ടതല്ല എന്ന കാഴ്ചപാടിനെ ഉമ്പായിയുടെ കലാജീവിതം അടിവരയിട്ട് ഉറപ്പിക്കുന്നു. ഉമ്പായിയിലെ പാട്ടുകാരനെ രൂപപ്പെടുത്തിയത് ജന്മ നഗരമായ കൊച്ചിയാണ് , സംഗീതത്തെ മിനുക്കിയെടുത്തത് മുബൈയും അതിലുപരി ആത്മ ബന്ധം കോഴിക്കോടുമായി ഉണ്ടെന്ന് ഉമ്പായി പറഞ്ഞത് മുഖ്യമന്ത്രി അനുസ്മരിച്ചു. ഈ സവിശേഷത കാരണം പ്രിയപ്പെട്ടതാക്കിയ കോഴിക്കോട് തന്നെ ഉചിതമായ സ്മാരകം ഉയരുന്നത് ഔചിത്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സാംസ്ക്കാരിക വകുപ്പ് അനുവദിച്ച ഗ്രാന്റിന് പുറമെ സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിച്ചു.

എം എൽ എ മാരായ
പി ടി എ റഹീം , തോട്ടത്തിൽ രവീന്ദ്രൻ , കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ , മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് , യു എൽ സി സി ചെയർമാൻ രമേശൻ പാലേരി , ഉമ്പായി മ്യൂസിക് അക്കാദമി സെക്രട്ടറി കെ അബ്ദുൾ സലാം,
സമീർ ഉമ്പായി, ഷാജി ചാലക്കുഴിയിൽ, കെ സി മുജീബ് റഹ്മാൻ , കെ ജെ സ്റ്റാൻലി , ടി കെ മുരളീധരൻ, സന്നാഫ് പാലക്കണ്ടി , നയൻ ജെ ഷാ എന്നിവർ സംസാരിച്ചു.

ഉമ്പായി മ്യൂസിക് അക്കാദമി പ്രസിഡന്റ് കെ ഷംസുദ്ദീൻ സ്വാഗതവും
ട്രഷറർ പ്രകാശ് പൊതായ നന്ദിയും പറഞ്ഞു.

ഫോട്ടോ: ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനവും കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ച് സംസാരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest