advertisement
Skip to content

എഴുത്തിനെയും വായനയെയും പ്രോല്‍സാഹിപ്പിക്കുന്ന കാര്യത്തില്‍ കോഴിക്കോടിന്റെ മുന്നേറ്റം മാതൃകാപരം- മേയര്‍ ഡോ. ബീന ഫിലിപ്

പി. ചന്ദ്രശേഖരന്‍ നെല്ലിക്കോടിന്റെ കഥാസമാഹാരം ഇനിയും പുഴയൊഴുകും മുന്‍ എം.എല്‍.എ. പുരുഷന്‍ കടലുണ്ടിക്ക് നല്‍കി സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പ്രകാശനം ചെയ്തു

സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പി. ചന്ദ്രശേഖരന്‍ നെല്ലിക്കോടിന്റെ കഥാസമാഹാരം ഇനിയും പുഴയൊഴുകും മുന്‍ എം.എല്‍.എ. പുരുഷന്‍ കടലുണ്ടിക്ക് നല്‍കി സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്- എഴുത്തിനെയും വായനയെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന കാര്യത്തില്‍ കോഴിക്കോടിന്റെ മുന്നേറ്റം മാതൃകാപരമാണെന്നും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി ജില്ല മാറുമെന്നും മേയര്‍ ഡോ. ബീന ഫിലിപ്. പുരോഗമന കലാസാഹിത്യ സംഘം ടൗണ്‍ കമ്മിറ്റിയും സാഹിത്യ പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിച്ച പുസ്തകപ്രകാശനവും സംഗീകസദസ്സും ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍. സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പി. ചന്ദ്രശേഖരന്‍ നെല്ലിക്കോടിന്റെ കഥാസമാഹാരം ഇനിയും പുഴയൊഴുകും മുന്‍ എം.എല്‍.എ. പുരുഷന്‍ കടലുണ്ടിക്ക് നല്‍കി സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പ്രകാശനം ചെയ്തു. കലര്‍പ്പില്ലാത്ത, കള്ളം പറയാത്ത കഥകളാണ് ചന്ദ്രശേഖരന്‍ നെല്ലിക്കോടിന്റെ രചനകളുടെ സവിശേഷതയെന്നു യു.കെ. കുമാരന്‍ പറഞ്ഞു. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷനായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ റഷീദ് പി.സി. പാലത്തിന് പുസ്തകം നല്‍കി പു.ക.സ. സംസ്ഥാന കമ്മിറ്റി അംഗം വില്‍സണ്‍ സമുവല്‍ ആദ്യ വില്‍പന നിര്‍വഹിച്ചു. ജ്യോതിസ് പി. കടയപ്രത്ത് പുസ്തകപരിചയം നടത്തി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുജാത കൂടത്തിങ്ങല്‍, കവി പൂനൂര്‍ കെ. കരുണാകരന്‍, വാര്‍ഡ് കണ്‍വീനര്‍ എം. അനില്‍കുമാര്‍, സി. അസൈന്‍, കെ. അഷ്‌റഫ്, പു.ക.സ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാര്‍ പി, പു.ക.സ ടൗണ്‍ കമ്മിറ്റി സെക്രട്ടറി എം.സി സന്തോഷ് കുമാര്‍,  പി. ചന്ദ്രശേഖരന്‍ നെല്ലിക്കോട് സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest