advertisement
Skip to content

ലോക്ക് ചാറ്റ്' പുതിയ ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സാപ്പ്

തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ് . അവരുടെ ആന്‍ഡ്രോയിഡ് ബീറ്റ ആപ്പില്‍ 'ലോക്ക് ചാറ്റ് എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്‌സാപ്പ് .

എന്താണ് ഈ പുതിയ വാട്‌സാപ്പ് സംവിധാനം ?

വാട്സാപ്പിലെ ചാറ്റുകള്‍ മറച്ചുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണ് ലോക്ക് ചാറ്റ്. വാട്സാപ്പിലെ സ്വകാര്യ ചാറ്റുകള്‍ മറ്റുള്ളവര്‍ കാണാതെ മറച്ചുവെക്കാന്‍ ഈ സൗകര്യം സഹായിക്കും. വാബീറ്റ ഇന്‍ഫോ വെബ്‌സൈ്റ്റാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്.

ലോക്ക് ചെയ്ത ചാറ്റുകള്‍ ഉപഭോക്താവിന്റെ ഫിംഗര്‍പ്രിന്റോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ തുറക്കാനാവൂ. ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ഓട്ടോമറ്റിക് ആയി ശേഖരിക്കപ്പെടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest