advertisement
Skip to content

സീവേള്‍ഡ് യാസ് ഐലന്‍ഡ് തുറന്നു

അ​ബൂ​ദ​ബി: യാ​സ്‌ ഐ​ല​ന്‍ഡി​ല്‍ കാ​ണാ​ക്കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ക്കു​ന്ന പു​തി​യ തീം ​പാ​ര്‍ക്കാ​യ സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ൻ​ഡ്​ തു​റ​ന്നു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​നാ​ണ് പു​തി​യ തീം ​പാ​ര്‍ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഉ​ദ്ഘാ​ട​ന​ശേ​ഷം ശൈ​ഖ് ഖാ​ലി​ദ് സീ​വേ​ള്‍ഡ് ചു​റ്റി​ക്ക​ണ്ടു. സ​മു​ദ്ര​ജീ​വി​ക​ളെ​ക്കു​റി​ച്ച് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് 1,83,000 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ വി​നോ​ദ​വും വി​ജ്ഞാ​ന​വും സം​ഗ​മി​പ്പി​ച്ച് സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ന്‍ഡ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മി​റാ​ലി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് സീ​വേ​ള്‍ഡ് പാ​ര്‍ക്‌​സ് ആ​ന്‍ഡ് എ​ന്റ​ര്‍ടെ​യി​ന്‍മെ​ന്‍റ്​ സീ​വേ​ള്‍ഡ് യാ​സ് ഐ​ല​ന്‍ഡ് നി​ര്‍മി​ച്ച​ത്. ഗ​വേ​ഷ​ണ, റെ​സ്‌​ക്യൂ, പു​ന​ര​ധി​വാ​സ, വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം കൂ​ടി​യാ​യാ​ണ് സീ​വേ​ള്‍ഡി​നെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, ടൂ​റി​സം വ​കു​പ്പ് ചെ​യ​ര്‍മാ​നും മി​റാ​ല്‍ ചെ​യ​ര്‍മാ​നു​മാ​യ മു​ഹ​മ്മ​ദ് ഖ​ലീ​ഫ അ​ല്‍ മു​ബാ​റ​ക്, മി​റാ​ല്‍ സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ല്‍സാ​ബി എ​ന്നി​വ​ര്‍ ശൈ​ഖ് ഖാ​ലി​ദി​നെ അ​നു​ഗ​മി​ച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest