advertisement
Skip to content

ഇന്റർനെറ്റ് സേവനം ആവശ്യമില്ലാതെ ഇനി യുപിഐ പേയ്‌മെന്റുകൾ നടത്താം

നിരവധി ആളുകൾ യുപിഐ സേവനം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്റർനെറ്റ് കണക്ഷനില്ലാതെ പണം അയക്കാൻ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്. കൂടാതെ ഇന്റർനെറ്റിന് മതിയായ വേഗതയില്ലെങ്കിൽ പണം അയക്കുന്ന പ്രക്രിയ സങ്കീർണമാകാനും സാദ്ധ്യതയുണ്ട്.

പണമിടപാടിനായി ഇന്ന് ഏവരും ആശ്രയിക്കുന്നത് യുപിഐ ആപ്പുകളെയാണ്. വേഗത്തിലും സുരക്ഷിതവും ലളിതവുമായി ഡിജിറ്റൽ പണമിടപാട് നടത്താൻ ഇത് തന്നെയാണ് ഏറ്റവും മികച്ച വഴി. ഏകദേശം 150 ദശലക്ഷത്തിലധികം ആൾക്കാരാണ് ഇന്ത്യയിൽ യുപിഐ ഉപയോഗിക്കുന്നത്.

പല വിധത്തിലുള്ള യുപിഐ ആപ്പുകൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്.ക്യാഷ് ബാക്ക്, മറ്റ് ഓഫറുകൾ, ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങി പല ഘടകങ്ങൾ കൊണ്ട് പലരും പല ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ഗൂഗിൾ പേ, പേ ടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന യുപിഐ ആപ്പുകൾ. നിരവധി ആളുകൾ യുപിഐ സേവനം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്റർനെറ്റ് കണക്ഷനില്ലാതെ പണം അയക്കാൻ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്. കൂടാതെ ഇന്റർനെറ്റിന് മതിയായ വേഗതയില്ലെങ്കിൽ പണം അയക്കുന്ന പ്രക്രിയ സങ്കീർണമാകാനും സാദ്ധ്യതയുണ്ട്. ഇതിനൊരു പരിഹാരം എന്ന് വിശേഷിപ്പിക്കാവുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം.ഇന്റർനെറ്റ് സേവനം ആവശ്യമില്ലാതെ തന്നെ പണവിനിമയം സാദ്ധ്യമാക്കുന്ന യുപിഐ ലൈറ്റ് ഫീച്ചർ ആർബിഐ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.

ഇത് വഴി അവശ്യസന്ദർഭങ്ങളിൽ 200 രൂപ വരെ ഇന്റർനെറ്റ് ഇല്ലാതെ യുപിഐ വഴി കൈമാറാൻ സാധിക്കും. എന്നാലിത് പ്രധാനപ്പെട്ട യുപിഐ ആപ്ളിക്കേഷൻ വഴി ലഭ്യമായിരുന്നില്ല. എന്നാൽ തങ്ങളുടെ ആപ്പിലൂടെ യുപിഐ ലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കിരിക്കുകയാണ് പേടിഎം.പരമാവധി 200 രൂപ വരെ അയക്കാനുള്ള സൗകര്യമാണ് പേടിഎമ്മും നൽകുന്നത്. കൂടാതെ ഒരു ദിവസം രണ്ട് തവണകളിലായി 2,000 രൂപ വരെ യുപിഐ ലൈറ്റിലേയ്ക്ക് ചേർക്കാം. യുപിഐ ലൈറ്റിലുള്ള പണം അയക്കാൻ ഇന്റർനെറ്റ് ആവശ്യമില്ല. എന്നാൽ ഫോണിൽ ഇന്റർനെറ്റ് ഉള്ള സമയത്ത് മാത്രമേ വിനിമയത്തിനുള്ള പണം യുപിഐ ലൈറ്റിലേയ്ക്ക് ചേർക്കാൻ കഴിയൂ. കൂടാതെ ഇങ്ങനെ അയക്കുന്ന പണം ബാങ്കിന്റെ പാസ് ബുക്കുകളിൽ ദൃശ്യമാകില്ല. ആപ്പിന്റെ ഹിസ്റ്ററി പരിശോധിക്കുന്നതാണ് ഏക വഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest