advertisement
Skip to content

ചിക്കാഗോ അന്താരാഷ്ര വടംവലി പ്രസ്സ് മീറ്റ് ചൊവ്വാഴ്ച ചിക്കാഗോ

സെംപ്റ്റംബർ നാലാം തിയതി തിങ്കളാഴ്ച്ച നടക്കുന്ന, ചിക്കാഗോ സോഷ്യൽ ക്ളബ്ബിന്റെ ഒൻപതാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനും ഓണാഘോഷത്തിനും മുന്നോടിയായുള്ള പത്ര സമ്മേളനം ആഗസ്റ്റ് 22 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ക്ളബ്ബ് ഹാളിൽ നടത്തപ്പെടും. സോഷ്യൽ ക്ലബ് പ്രസിഡൻറ് സിബി കദളിമറ്റത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രസ്സ് മീറ്റിന് ഇന്ത്യാ പ്രസ്സ് ക്ലബ് ചെയർമാൻ ബിജു കിഴക്കേക്കുറ്റും , ഇന്ത്യാ പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ശിവൻ മുഹമ്മ ,നാഷണൽ ഭാരവാഹി ബിജു സഖറിയ തുടങ്ങിയവർ നേതൃത്വം നൽകും. ഇന്ത്യാ പ്രസ്സ് ക്ലബ് അംഗങ്ങളും ചിക്കാഗോയിലെ മറ്റ് മാധ്യമ സുഹൃത്തക്കളും ഈ പത്ര സമ്മേളനത്തിലെ പങ്കെടുക്കും. മീഡിയാ കമ്മറ്റിക്ക് വേണ്ടി സാജു കണ്ണമ്പള്ളി, അനിൽ മറ്റത്തിൽകുന്നേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ഓണാഘോഷങ്ങൾക്കും വടംവലി മത്സരങ്ങൾക്കും മത്സര കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, ജസ്സ്‌മോൻ പുറമഠം , സിബി കൈതക്കത്തോട്ടിയിൽ , സാബു പടിഞ്ഞാറേൽ, ജോമോൻ തൊടുകയിൽ, മാനി കരികുളം , മാത്യു തട്ടാമറ്റം , ബിനു കൈതക്കത്തൊട്ടിയിൽ എന്നിവർ നേതൃത്വം നൽകുന്ന 60 അംഗ കമ്മറ്റി നേതൃത്വം നൽകും . റിപ്പോർട്ട് - സാജു കണ്ണമ്പള്ളി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest