സണ്ണി മാളിയേക്കൽ
ഡാളസ് :ഡാലസിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.ഇന്ന് ഞായറാഴ്ച ഉൾപ്പെടെ ഈയടുത്ത കാലത്തായി ഉണ്ടായ നിരവധി സംഭവങ്ങൾ മലയാളികളിൽ ആശങ്കയുള്ളവാക്കുന്നു. വളരെയധികം മലയാളികളുടെ വാഹനങ്ങൾ ഈയിടെയായി മോഷണം പോയിരുന്നു.
വെള്ളിയാഴ്ച ഡാലസിലെ ഒരു മലയാളിയുടെ ഫോർഡ് F250 ട്രക്ക് സ്വന്തം വീടിൻ്റെ മുമ്പിൽ നിന്ന് മോഷണം പോയിട്ട് പോലീസിൻ്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. സിസി ടിവി ദൃശ്യങ്ങളിൽ മോഷ്ടാവിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടും തുടർ അന്വേഷണത്തിന് മുതിരാതെ ഇൻഷുറൻസ് കമ്പനിയിൽ നഷ്ടപരിഹാരത്തിന് ശ്രമിക്കാനാണ് പോലീസ് വാഹന ഉടമസ്ഥനോട് നിർദ്ദേശിച്ചത്.
ഞായറാഴ്ച പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന മലയാളി വിദ്യാർത്ഥിയുടെ നിസ്സാൻ അൾട്ടിമ വാഹനത്തിൻറെ ചില്ലുകൾ പൊട്ടിച്ച് വിലയേറിയ വസ്തുക്കൾ (ലാപ്ടോപ്പ്, ടാബ് ലറ്റ് തുടങ്ങിയ ) അപഹരിക്കുകയും ചെയ്തു. സംഭവത്തിൻ്റെ വിശദാംശങ്ങൾ വിദ്യാർത്ഥിനിയുടെ പിതാവ് ഡി മലയാളി ലേഖകനെ വിളിച്ചറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അനവധി മലയാളികളുടെ വാഹനങ്ങൾ മോഷണം പോവുകയോ വാഹനത്തിൽ നിന്ന് സാധനങ്ങൾ അപഹരിക്കപ്പെടുയോ ചെയ്തിട്ടുള്ളതായി പരാതികൾ ഉയർന്നിട്ടുണ്ട്.ഈ സംഭവങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്താലും പോലീസിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പ്രതികരണങ്ങൾ ഉണ്ടാകാറില്ലെന്നും മോഷണം റിപ്പോർട്ട് ചെയ്താൻ മണിക്കൂറുകൾ കഴിഞ്ഞാലും പോലീസ് സംഭവത്ത് എത്തുകയില്ലെന്നും മോഷണം സ്ഥലത്ത് വന്ന് തെളിവെടുക്കാനോ അല്ലെങ്കിൽ സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുവാനോ പോലീസിന് മിനക്കെടാറില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ അവർ ശ്രമിക്കാറുമില്ല. ചില പട്ടണങ്ങളിൽ പോലീസിന്റെ അഭാവം പ്രകടമാണ്.
മാസങ്ങൾക്കു മുമ്പ് ഇന്ത്യക്കാരുടെ വീടുകളെ കേന്ദ്രീകരിച്ച് സംഘടിതമായ മോഷണങ്ങൾ ഉണ്ടായതുപോലെ ഇപ്പോൾ ഇന്ത്യക്കാരെ വിശേഷിച്ച് മലയാളികളെ കേന്ദ്രീകരിച്ച് ഒരു മോഷണസംഘം തന്നെ പ്രവർത്തിക്കുന്നതായി ഡി മലയാളിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്
