ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സംഘടനാ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള വിജി എബ്രഹാം ഫോമായുടെ 2026-28 വര്‍ഷത്തേയ്ക്കുള്ള അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നു. കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ മുന്‍ പ്രസിഡന്റും രണ്ടു വട്ടം സംഘടനയുടെ ട്രഷററുമായിരുന്ന വിജി എബ്രഹാം ഫോമാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ജനവിധി തേടുന്നത് തന്റെ സ്തുത്യര്‍ഹമായ പൊതുപ്രവര്‍ത്തന മികവിനുള്ള സമൂഹത്തിന്റെ അംഗീകാരവുമായാണ്.
ഫോമാ ഗ്ലോബല്‍ കണ്‍വന്‍ഷന്റെ മെട്രോ റീജിയന്‍ കോ-ഓര്‍ഡിനേറ്ററായി മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം, ഫോമാ മയാമി കണ്‍വന്‍ഷനിലും ചിക്കാഗോ കണ്‍വന്‍ഷനിലും നിറസാന്നിധ്യമായിരുന്നു. ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് പദ്ധതിയുടെ മെട്രോ റീജിയന്‍ കോ-ഓര്‍ഡിനേറ്ററായും തിളങ്ങിയിട്ടുള്ള വിജി എബ്രഹാം നിരവധി ജീവകാരുണ്യ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയിരുന്ന വിജി എബ്രഹാം നിലവില്‍ ക്രിഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നു.

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ കണിശതയോടെ നടപ്പാക്കുന്ന വിജി എബ്രഹാമിന്റെ മുഖമുദ്ര, അര്‍പ്പണ ബോധവും സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായുള്ള നിസ്വാര്‍ത്ഥതമായ സേവനവുമാണ്. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലുള്ള വിജി എബ്രഹാമിന്റെ സേവനം ഫോമായ്ക്ക് മുതല്‍ക്കൂട്ടാവു.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിജു തോണിക്കടവില്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജനവിധി തേടുന്ന പോൾ പി ജോസ്, ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മാറ്റുരയ്ക്കുന്ന പ്രദീപ് നായര്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സാമുവല്‍ മത്തായി, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥിയായ ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറര്‍ കാന്‍ഡിഡേറ്റായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ വിജി എബ്രഹാമിന് തങ്ങളുടെ പൂര്‍ണ പിന്തുണ അറിയിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.
