advertisement
Skip to content
CinemaKeralaLatest

അവാർഡ് നിർണ്ണയത്തിൽ ഇടപെടലുണ്ടായില്ലെന്ന് ജൂറി ചെയർമാൻ ഗൗതം ഘോഷ്

പരാതിയുമായി വിനയൻ മുഖ്യമന്ത്രിക്ക് മുന്നിൽ

തിരുവനന്തപുരം : മലയാള സിനിമാ അവാർഡ് നിർണ്ണയത്തിൽ ചലചിത്രഅക്കാദമി ചെയർമാൻ രജ്ഞിത്ത് ഇടപെടൽ നടത്തിയെന്ന ആരോപണം സിനിമാ ലോകത്ത് വീണ്ടും ചൂടേറിയ ചർച്ചയായി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രജ്ഞിത്തനെ ചെയർമാൻ സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് വിനയൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കയാണ്.

ഇതിനിടെ സിനിമാ വകുപ്പിന്റെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി കഴിഞ്ഞ ദിവസം രജ്ഞിത്തിനെ പിന്തുണച്ച് രംഗത്തെത്തിയതും വിവാദമായിരിക്കയാണ്. രജ്ഞിത്ത് കേരളം കണ്ട ഏറ്റവും മാന്യനായ ഇതിഹാസമാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. വിനയന്റെ ആരോപണത്തിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കുന്നതിന് പകരം ഏകപക്ഷീയമായി ചെയർമാനെ സംരക്ഷിക്കാനായി രംഗത്തെത്തിയതിനെ എതിർത്തുകൊണ്ട് സി പി ഐയും രംഗത്തെത്തി. എ ഐ വൈ എഫ് വിഷയത്തിൽ രജ്ഞിത്തിനെതിരെ തിരിഞ്ഞിരിക്കയാണ്.

വാർഡ് നിർണയത്തിൽ യാതൊരു ബാഹ്യഇടപെടലുകളും ഉണ്ടായില്ലെന്ന്് ജൂറി ചെയർമാനായിരുന്ന ഗൗതം ഘോഷ് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്, എന്നാൽ പരാതിയുമായി വിനയൻ മുന്നോട്ടു പോവാൻ തീരുമാനിച്ചത് സാംസ്‌കാരിക വകുപ്പിന് തലവേദന സൃഷ്ടിച്ചിരിക്കയാണ്. അവാർഡ് റദ്ദ് ചെയ്യണമെന്നാവശ്യവുമായി താൻ കോടതിയെ സമീപിക്കില്ലെന്നും, എന്റെ സിനിമയ്ക്ക് അവാർഡ് ലഭിക്കാനല്ലെന്നും ഇത്തരം പീറ അവാർഡൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് വിനയൻ ഇന്ന് പ്രതികരിച്ചത്.

വിനയൻ സംവിധാനം നിർവ്വഹിച്ച പത്തൊൻപതാംനൂറ്റാണ്ട് എന്ന എന്ന ചിത്രത്തെ അവാർഡിന് പരിഗണിക്കരുതെന്ന് ജൂറി അംഗങ്ങളോട് അക്കാദമി ചെയർമാൻ നിർദ്ദേശിച്ചിരുന്നതായാണ് വിനയൻ ഉന്നയിച്ചിരിക്കുന്ന ആരോപണം,
അവാർഡ് നിർ്ണ്ണയത്തിലുണ്ടായ ബാഹ്യ ഇടപെടൽ തെളിവുസഹിതമാണ് വിനയൻ ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇതുവരെ രജ്ഞിത്ത് പ്രതികരിച്ചിട്ടില്ല. ഇടപെടൽ നടക്കുന്നതായി ചില ജൂറി അംഗങ്ങൾ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മനു സി പുളിക്കലിനെ അറിയിച്ചിരുന്നുവെന്നും വിനയൻ പറയുന്നുണ്ട്. ഇവരാരും ഈ വെളിപ്പെടുത്തലുകൾ നിഷേധിച്ചിട്ടില്ല.

കലാ സംവിധായകനും ജൂറി അംഗവുമായ നേമം പുഷ്പരാജാണ് പരസ്യമായി ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ജൂറി അംഗവും ഗായികയുമായിരുന്ന ജെൻസിയും ഇടപെടലുണ്ടായി എന്ന് വ്യക്തമാക്കിയിരിക്കയാണ്. ഗാനങ്ങൾ ചവറാണെന്ന് രജ്ഞിത്ത് പറഞ്ഞതായാണ് വെളിപ്പെടുത്തൽ. വിനയന്റെ ചിത്രങ്ങൾ അവാർഡിന് പരിഗണിക്കപ്പെട്ടപ്പോൾ തന്നെ അക്കാദമി ചെയർമാൻ ഇടപെട്ടെന്നാണ് പുഷ്പരാജിന്റെ വെളിപ്പെടുത്തൽ.

എന്നാൽ രജ്ഞിത്തിന്റെ ഏകാധിപത്യ പ്രവണതയിൽ ഭരണ കക്ഷിയിലെതന്നെ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

സിനിമാ മേഖലയിൽ വിനയനെതിരെ കഴിഞ്ഞ കുറേ വർഷങ്ങളായി നിൽക്കുന്ന നീക്കങ്ങൾ ഏറെ ചർച്ച ചെയ്യതതാണ്. വിനയെ ഫെഫ്ക വിലയക്കിയതും , വിനയന്റെ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ തിലകെയടക്കം വിലക്കിയതും സിനിമാ മേഖലയിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തൊഴിൽ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നുവെന്നാരോപിച്ച് സുപ്രിംകോടതിവരെ വിനയൻ നടത്തിയ നിയമ പോരാട്ടവും, അവസാനം വിനയന് അനുകൂലമായ വിധിയുണ്ടായതും ചരിത്രമാണ്.
വിനയനോട് ഏറ്റുമുട്ടിയാൽ കൂടുതൽ പരിക്കുകൾ ഏൽക്കേണ്ടിവരുമെന്ന നിലപാടാണ് സി പി എം നോതാക്കൾക്കുള്ളത്.

രജ്ഞിത്തിനെതിരെ നേരത്തെയും സി പി എം നേതാക്കളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധി വിഷയങ്ങളിൽ അകപ്പെട്ടിരിക്കുന്ന പിണറായി സർക്കാർ അവാർഡ് നിർണയത്തിന്റെ പേരിലും പുലിവാല് പിടിച്ചിരിക്കയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest