advertisement
Skip to content
CinemaKeralaLatest

ഫിലിം അവാർഡ് വിവാദം കൊഴുക്കുന്നു, രഞ്ജിത്തിനെ താഴെയിറക്കാനുള്ള തന്ത്രങ്ങളുമായി വിനയൻ. സാംസ്‌കാരികവകുപ്പ് പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകൻ

കൊച്ചി : ഈ വർഷത്തെ സംസ്ഥാന സർക്കാറിന്റെ സിനിമ അവാർഡ് പ്രഖ്യാപനത്തിനെതിരെ സിനിമാ മേഖലയിൽ നിന്ന് വ്യാപകമായ പരാതിയാണ് ഉയർന്നിരുന്നത്. 152 സിനിമളായിരുന്നു സിനിമാ അവാർഡിനായി പരിഗണനയ്ക്ക് വന്നിരുന്നത് ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ മത്സരിക്കാനെത്തിയിരുന്നുവെങ്കിലും പല ചിത്രങ്ങളും ആദ്യ റൗണ്ടിൽ തന്നെ വെട്ടിക്കളഞ്ഞെന്നായിരുന്നു പരാതികൾ. എന്നാൽ സിനിമാ അവാർഡുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രജ്ഞിത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളാണ് സിനിമാ മേഖലിയൽ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.

വിനയന്റെ ചിത്രങ്ങൾ അവാർഡിന് പരിഗണിക്കപ്പെടാതിരിക്കാനായി അക്കാദമി ചെയർമാനും സംവിധാനയകനുമായ ജൂറിയെ സ്വാധിനിച്ചെന്ന ആരോപണം മറ്റൊരു തലത്തിലേക്ക് വഴിമാറുകയാണ്. രജ്ഞിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായകൻ വിനയൻ രംഗത്തെത്തിയിരിക്കുന്നത്.

അധികാരം ഉപയോഗിച്ച് അവാർഡ് ജൂറി കമ്മിറ്റിയംഗങ്ങളെ സ്വാധീനിച്ചാണ് അവാർഡു നിർമ്മാണം അട്ടിമറിച്ചതെന്നാണ് വിനയൻ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇത് വെറും ആരോപണമല്ല, കമ്മിറ്റി അംഗമായ നേമം പുഷ്പരാജിന്റെ വെളിപ്പെടുത്തലാണ് വിനയൻ തെളിവായി കൊണ്ടുവന്നിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാന ഫോർട്ടി കോർപ്പിന്റെ ചെയർമാനായിരുന്നു വിനയൻ. അതേ പോലെ ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്നു നേമം പുഷ്പരാജ്. ഈ ഇടത് സഹയാത്രികരാണ് സംസ്ഥാന സർക്കാരിനെയും സാംസ്‌കാരിക വകുപ്പിനെയും ഒരുപോലെ വെട്ടിലാക്കിയത്.

രജ്ഞിത്തിനെ അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തുനിന്നും നീക്കണമെന്ന ശക്തമായ നിലപാടാണ് വിനയൻ കൈക്കൊള്ളുന്നത്. ഈ ആവശ്യവുമായി വിനയൻ സാസംസ്‌കാരിക മന്ത്രിയെ സമീപിച്ചിട്ടുണ്ട്. സർക്കാർ അനുകൂലമായല്ല നീങ്ങുന്നതെങ്കിൽ കോടതിയെ സമീപിക്കാനാണ് വിനയന്റെ നീക്കം. പ്രഖ്യാപിച്ച അവാർഡുകൾ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് വിനയന്റെ നീക്കമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ചലച്ചിത്രം അക്കാദമി ചെയർമാൻ അവാർഡ് കമ്മിറ്റിയെ സ്വാധീനിച്ചെന്നും, അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടെന്നും വ്യക്തമാക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കാനും വിനയൻ തീരുമാനിച്ചിരിക്കയാണ്. അങ്ങിനെ വന്നാൽ അവാർഡ് റദ്ദു ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. അവാർഡ് നിർണ്ണയിക്കാനായി നിയോഗിച്ച ജൂറി കമ്മിറ്റിയംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നാണ് ചട്ടം. എന്നാൽ പലതരത്തിലുള്ള താല്പര്യങ്ങൾ അവാർഡ് നിർണ്ണയവുമായി ഉണ്ടാവാറുണ്ട്. ഈ വർഷം അവാർഡ് നൽകിയത് രജ്ഞിത്തിന് താല്പര്യമുള്ളവർക്കു മാത്രമാണെന്നായിരുന്നു ഉയർന്ന ആരോപണം.

അവാർഡുകൾ ആർക്കൊക്കെ നൽകണമെന്നതു സംബന്ധിച്ച് നേരത്തെതന്നെ തീരുമാനം കൈക്കൊണ്ടിരുന്നുവെന്നും, പ്രഖ്യാപനമൊക്കെ നാടകമായിരുന്നുവെന്നുമാണ് ഉയരുന്ന ആരോപണം. അവാർഡ് പ്രഖ്യാപനം നടക്കുമ്പോൾ അവാർഡ് ലഭിച്ചവരുടെ വീടുകളിൽ മാധ്യമ പ്രവർത്തകരെത്തിയതും അവാർഡ് പ്രഖ്യാപനം ലൈവായി കാണുന്നത് ടിവിയിലൂടെ ജനത്തെ കാണിച്ചതുമെല്ലാം തെളിവായി മാറും.

കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്തുനടന്ന അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിന്റെ വേദിയിൽ അക്കാദമി ചെയർമാൻ നടത്തിയ ചില പദപ്രയോഗങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കനത്ത പ്രതിഷേധമാണ് അതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നത്. ഇടതുമുന്നണി നേതാക്കൾക്കിടയിലും കടുത്ത എതിർപ്പുകൾ ഉയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest