advertisement
Skip to content

വിർജീനിയ വിദ്യാർത്ഥികൾ തോക്ക് അക്രമത്തിനെതിരെ പ്രതിഷേധിച്ച് ക്ലാസ്സിൽ നിന്ന് ഇറങ്ങിപ്പോയി.

വിർജീനിയ: അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് വിർജീനിയയിലെ നൂറുകണക്കിന് വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്ന് ഇറങ്ങിപ്പോയി. സ്കൂളുകളിലെ തോക്ക് അക്രമങ്ങൾക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന ഈ പ്രതിഷേധത്തിൽ വിദ്യാർഥികൾ അണിചേർന്നു.

ഹെൻറിക്കോ കൗണ്ടിയിലെ ഹെർമിറ്റേജ് ഹൈസ്‌കൂളിൽ നിന്ന് 1,000-ത്തിലധികം വിദ്യാർത്ഥികളാണ് വാക്ക്ഔട്ട് നടത്തിയത്. അമേരിക്കയിലെ സ്കൂൾ വെടിവെപ്പുകളുടെ വ്യാപകമായ സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് വിദ്യാർത്ഥികൾ ഈ പ്രതിഷേധം നടത്തിയത്. സുരക്ഷാ നയങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയത്തിൽ ഒത്തുകൂടിയ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തിന് ശേഷം വിദ്യാർഥികൾ ക്ലാസുകളിലേക്ക് മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest