കാൽഗറി: കാൽഗറി മാർത്തോമാ ദേവാലയത്തിലെ പുതിയ വികാരി സുരേഷ് വർഗീസ് ആച്ചന്റെ ആദ്യ ദിവ്യകുർബാനയും ഔദ്യോഗിക സ്വീകരണവും മെയ് 11, 2025 ഞായറാഴ്ച നടത്തപ്പെട്ടു. രാവിലെ 9:30ന് നടന്ന ദിവ്യകുർബാനയിലൂടെ ആച്ചൻ കാൽഗറിയിൽ തന്റെ ശുശ്രൂഷാ ജീവിതം ആരംഭിച്ചു .

ശുശ്രൂഷയ്ക്കു ശേഷം നടന്ന സ്വീകരണസമ്മേളനത്തിൽ, വൈസ്പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു യോഗത്തിൽ ഇടവകയിലെ അംഗങ്ങളുടെ പേരിൽ സുരേഷ് അച്ചനെയും, അനു കൊച്ചമ്മയെയും ജോസഫ് ചാക്കോയുടെ നിർദ്ദേശപ്രകാരം സൺഡേ സ്കൂൾ കുഞ്ഞുങ്ങൾ ബൊക്കെ നൽകി സ്വീകരിച്ചു .
കാൽഗറിയിൽ വരുന്നതിനു മുൻപ് സുരേഷ് അച്ചൻ , പുനലൂരിലെ സ്മൃതി അൽഷിമേഴ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ആയി പ്രവർത്തിക്കുകയായിരുന്നു. അച്ചൻറെ മറുപടി പ്രസംഗത്തിൽ തന്റെ ഇനിയുള്ള 3 വർഷത്തേക്കുള്ള ദർശനം പങ്കുവെച്ചു. മണ്ഡലം-മെമ്പർ/ അല്മായൻ കെ. റ്റി. തോമസിൻറെ പ്രാർത്ഥനയോടെ യോഗം അവസാനിച്ചു.
വാർത്ത : ജോസഫ് ജോൺ കാൽഗറി
