advertisement
Skip to content

വാഷിംഗ്ടൺ ഡിസി: ഫ്ലാഗ് കത്തിക്കുന്നതിന് ഒരു വർഷം തടവ്: ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ

വാഷിംഗ്ടൺ: അമേരിക്കൻ പതാക കത്തിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. പതാകയെ അപമാനിക്കുന്നവർക്ക് ഒരു വർഷം തടവ് ശിക്ഷ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "നിങ്ങൾ ഒരു പതാക കത്തിച്ചാൽ, നിങ്ങൾക്ക് ഒരു വർഷം തടവ് ലഭിക്കും. അതിൽ ഇളവുകളൊന്നും ഉണ്ടാകില്ല. പതാക കത്തിക്കുന്നത് ഉടൻ തന്നെ അവസാനിക്കും," ട്രംപ് പറഞ്ഞു.

എല്ലാ ഫ്ലാഗ് കത്തിക്കൽ സംഭവങ്ങളും അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും എക്സിക്യൂട്ടീവ് ഉത്തരവ് നീതിന്യായ വകുപ്പിന് നിർദേശം നൽകുന്നു.

പ്രതിഷേധങ്ങൾക്കിടെ രാജ്യത്തിന്റെ പതാക കത്തിക്കുന്നത് അക്രമങ്ങൾ വർദ്ധിപ്പിക്കുമെന്നും കലാപങ്ങൾക്ക് പ്രേരിപ്പിക്കുമെന്നും ട്രംപ് വാദിച്ചു.

ദേശീയ സ്മാരകങ്ങൾ സംരക്ഷിക്കാൻ താൻ മുമ്പ് കൊണ്ടുവന്ന എക്സിക്യൂട്ടീവ് ഉത്തരവുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. ദേശീയ ഐക്യം സംരക്ഷിക്കുന്നതിനും അക്രമം തടയുന്നതിനും ഈ പുതിയ ഉത്തരവ് അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest