advertisement
Skip to content

പാശ്ചാത്യ മത പരിവര്‍ത്തനം കണ്ടുപഠിക്കണം

പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായി മത പരിവര്‍ത്തനം നടക്കുന്നത് ഭാരതത്തില്‍ എന്താണ് വാര്‍ ത്തയാകാത്തത്? അതിന്‍റെ പ്രധാന കാരണം ഇവിടെ കാണുന്നത് സഹോദര്യമാണ് മറിച്ചു് സങ്കുചിത ഇടു ങ്ങിയ അന്ധ മത ചിന്തയല്ല. രാജഭരണമൊഴിച്ചാല്‍ മതങ്ങള്‍ അരങ്ങുവാഴുന്ന രാജ്യങ്ങളിലാണ് അന്ധവിശ്വാ സങ്ങളും അരാജകത്വവും അസ്വാതന്ത്ര്യവും അസംതൃപ്തിയും അഴിമതികളും നടമാടുന്നത്. ഇതിന്‍റെ വികൃത മുഖം ഇന്ത്യന്‍ തെരെഞ്ഞടുപ്പുകളില്‍ കാണാറുണ്ട്. മത വര്‍ഗ്ഗീയ വാദികള്‍ ജാതി നോക്കിയാണ് തെരെഞ്ഞെടുപ്പില്‍പോലും മത്സരിക്കുന്നത്. അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്ന ജാതി നേതാക്കള്‍ പോലും ജാതി പറയും, മതേതരത്വം പ്രസംഗിക്കും.മണ്ണില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും പ്രായപൂര്‍ ത്തിയായി കഴിഞ്ഞാല്‍ അവനൊരു സ്വതന്ത്ര മനുഷ്യനാണ്. അവരുടെ മേല്‍ ജാതി മതങ്ങളെ കെട്ടി വെക്കുകയെന്നാല്‍ വ്യക്തിസ്വാതന്ത്ര്യം തട്ടിയെടുക്കലാണ്. പാടങ്ങള്‍ ഉഴുതുമറിക്കുന്ന കാളകളും, ഭാരം ചുമക്കുന്ന കഴുതകളുമല്ല ഇന്നത്തെ പുരോഗമനവാദികള്‍. ഇവിടെക്കാണ് മനുഷ്യ സ്നേഹത്തിന്‍റെ മഹാ പ്രകാശവുമായി കന്യാസ്ത്രീകളടക്കമുള്ള ഇതര സഭകളിലെ ക്രിസ്തിയ വേലക്കാര്‍ കടന്നുവരുന്നത്. പ്രകാശത്തിന് സഞ്ചരി ക്കാന്‍ ആരുടേയൂം സഹായം ആവശ്യമില്ല.

1678-ല്‍ ഡച്ച് ശാസ്ത്രജ്ഞനായ ക്രിസ്ത്യന്‍ ഹൈജീന്‍സ് പ്രകാശ തരംഗം കണ്ടെത്തുന്നതിന് മുന്‍പ് തന്നെ രണ്ടായിരത്തി അഞ്ഞുറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശുക്രിസ്തുവിന്‍റെ പ്രകാശം ഒരു വസ്തുവില്‍ പ്രകാശിക്കുന്നതുപോലെ മനുഷ്യരില്‍ പ്രകാശിച്ചതാണ്. ആ വിപ്ലവ പ്രകാശം ലോകമെങ്ങും സഞ്ചരി ച്ചുകൊണ്ടിരിക്കുന്നു. ആ പ്രകാശസ്രോതസ്സിനെ എങ്ങനെയാണ് മനുഷ്യര്‍ക്ക് അണയ്ക്കാന്‍ സാധിക്കുക? ഈ പ്രകാശത്തിന്‍റെ പ്രതിഭാസമാണ് എ.ഡി.52-ല്‍ ക്രിസ്തുശിഷ്യന്‍ സെന്‍റ് തോമസ് കേരളത്തില്‍ വന്ന നാള്‍മുതല്‍ നടക്കുന്നത്. അദ്ദേഹം തന്നെ യേശുവിന്‍റെ നാമത്തില്‍ പല അത്ഭുത പ്രവര്‍ത്തികള്‍ ചെയ്യുന്നത് കണ്ടിട്ടാണ് നമ്പൂതിരിമാരടക്കം ക്രിസ്തുമതം സ്വീകരിച്ചത്. മദ്രാസിലെ സെന്‍റ് തോമസ് മൗണ്ടില്‍ അദ്ദേഹം രക്തസാക്ഷിയായി. ആ രക്തത്തിന്‍റെ വിലയാണ് ഇന്ത്യയിലെ യഥാര്‍ത്ഥ ക്രിസ്തിയാനികള്‍.ദൈവരാജ്യ ദര്‍ ശനമുള്ളവരുടെ മുന്നില്‍ റോമന്‍ സാമ്പ്രാജ്യംവരെ തകര്‍ന്നടിഞ്ഞ ചരിത്രമാണുള്ളത്.

സമൂഹത്തില്‍ വര്‍ണ്ണ-വര്‍ഗ്ഗവിവേചനമില്ലാതെ സേവനം ചെയ്യുന്ന ആത്മീയ ജീവകാരുണ്യ നവോ ദ്ധാന മിഷനറിമാരെയാണ് ഭാരതം 2025-ലും പീഡിപ്പിക്കുന്നത്. വടക്കേ ഇന്ത്യയിലെ ഗ്രാമഗ്രാമാന്ത രങ്ങളില്‍ ആദിവാസികള്‍, അടിമകള്‍, കീഴാളന്മാരായി ഇന്നും പുഴുക്കളെപോലെ ജീവിക്കുന്നു. ഈ തമ്പ്രാക്കള്‍ ജീവിക്കുന്നിടത്തേക്കാണ് പ്രകാശ രസ്മികളുമായി മതപരിവര്‍ത്തനത്തെക്കാള്‍ മനസ്സിന്‍റെ, ഹൃദയത്തിന്‍റെ പരിവര്‍ത്തനത്തിനായി സുവിശേഷ സമൂഹം ഇറങ്ങിത്തിരിച്ചത്. യഥാര്‍ത്ഥ ക്രിസ്തിയാ നികള്‍ സുവിശേഷം പ്രചരിപ്പിക്കുന്നവരാണ്. അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരല്ല, അരമനകളില്‍ സുഖവാസ ജീവിതം നയിക്കുന്ന വരുമല്ല. ഈ പ്രകാശ തരംഗങ്ങളുടെ താപോര്‍ജ്ജം ആരിലൊക്കെയോ പൊള്ളലേല്‍ പ്പിക്കുന്നതാണ് നാം കാണുന്നത്.

അമേരിക്കയിലും യൂറോപ്പിലും കുടിയേറിവന്ന ഹൈന്ദവ കൃഷ്ണ ഭക്തരാണ് അവിടെയെല്ലാം മതപ രിവര്‍ത്തനം അല്ലെങ്കില്‍ മനപരിവര്‍ത്തനം നടത്തുന്നത്. ഈ മന പരിവര്‍ത്തനത്തെ മതപരിവര്‍ത്തനമായി ഇവരൊന്നും കാണുന്നില്ല. അഥവാ കണ്ടാല്‍ അതിനെ കാണുന്നത് മനുഷ്യാവകാശ ലംഘനമായിട്ടാണ്. ഐസ്ക്ക്കോണ്‍ (കടഗഇഛച) എന്ന 'ഹരേ റാം ഹരേ കൃഷ്ണ' സംഘടന ആഗോളത ലത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ ഹൈന്ദവ പ്രചാരണം അവരുടെ സങ്കീര്‍ത്തനങ്ങള്‍ വഴിയും, ലക്ഷക്കണക്കിന് പുസ്തകങ്ങള്‍, ലഘുലേഖകള്‍ വിതരണം ചെയ്തും, യോഗ കേന്ദ്രങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍ നടത്തിയും ഹിന്ദുവിശ്വാസ ത്തിലേക്കുള്ള ഒരു വാതായനം തുറക്കുന്നു. ലണ്ടന്‍, പാരിസിലെ വഴിയോരങ്ങളില്‍ അവരുടെ ഹരേ റാം കീര്‍ത്തനം പലവട്ടം ഞാന്‍ കേട്ടിരിക്കുന്നു. ഇന്ത്യക്കാര്‍ക്കൊപ്പം മദാമ്മ പാടുന്നത് കേട്ടാല്‍ ചില ക്രിസ്ത്യന്‍ പാട്ടുകള്‍പോലെ ഈ ലോക ശ്മശാനത്തില്‍ നിന്ന് പുതിയൊരു ലോകത്തേക്ക് പറക്കുന്നതായി തോന്നും. മണിക്കുറുകള്‍ ഞാനത് ആസ്വദിച്ചിട്ടുണ്ട്. ഒരിക്കല്‍ നല്ല ഭക്ഷണവും ലഭിച്ചു. അവരോട് ആദരവ്, അനുകമ്പ, ദയ മാത്രമാണ് തോന്നിയിട്ടുള്ളത്.

ആര്‍ഷഭാരതത്തിലല്ലേ ശ്രീ.രവിശങ്കറിന്‍റെ 'ആര്‍ട്ട് ഓഫ് ലിവിങ്', 'ഇഷാ ഫൗണ്ടേഷന്‍', 'മാതാ അമൃതാ ന്ദഭായ് മിഷന്‍' ഇങ്ങനെ എത്രയോ സാമൂഹ്യ സാംസ്കാരിക ആത്മീയ സേവന സംഘടനകള്‍ യോഗ നടത്തിയും ആരോഗ്യം സംരക്ഷിച്ചും സാമ്പത്തിക സഹായങ്ങള്‍ ചെയ്തും തന്ത്രപരമായി മത പരിവര്‍ത്തനം നടത്തുന്നുണ്ട്. നിരീശ്വരവാദവും കഞ്ചാവും വളരുന്ന ദേശങ്ങളില്‍, രാജ്യങ്ങളില്‍ ആത്മീയ ചിന്തകള്‍ വളര്‍ത്തി വീണ്ടെടുക്കയോ വീടുണ്ടാക്കി കൊടുക്കയോ ചെയ്യുന്നത് സര്‍വ്വോന്നത പ്രവര്‍ത്തിയായി കാണേണ്ട തല്ലേ? ഈ രാജ്യങ്ങളിലെ 30 -35% തദ്ദേശീയ ക്രിസ്തിയാനികളാണ് മത മന പരിവര്‍ത്തനം നടത്തി പല പേരുകളില്‍ ഹൈന്ദവരായി മാറ്റുന്നത്. ഒരു ക്രിസ്തിയാനിയും അവരുടെ മാനസിക സന്തോഷത്തെ ചോദ്യം ചെയ്യുന്നില്ല. അതിന്‍റെ കാരണം മതത്തേക്കാള്‍ ഇവര്‍ മനുഷ്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ കപട വിശ്വാസികള്‍, ദുര്‍ബുദ്ധികള്‍ ഇത് കണ്ടാല്‍ പറയും ഇവര്‍ മതപരിവര്‍ത്തനം നടത്തുന്നു. തല്ലിക്കൊല്ലണം. ഇതിനെ മതപരിഭ്രാന്തായി അറിവും ആത്മാവുമുള്ള മനുഷ്യര്‍ കാണാറില്ല.

ദുര്‍ഗ്ഗിലെ ഒരു രാഷ്ട്രീയ ഗുണ്ട വര്‍ഗ്ഗിയവാദി സ്ത്രീ ജ്യോതി ശര്‍മയില്‍ കണ്ടത് വിദേശ ഇന്ത്യക്കാരെ നാണംകെടുത്തുന്ന, മതേതര ഇന്ത്യയുടെ ഭരണഘടനയെ അപമാനിക്കുന്ന പ്രവര്‍ത്തികളാണ്. ഇങ്ങനെ എത്രയോ ജ്യോതിമാര്‍ ഓരോ സംസ്ഥാനങ്ങളിലുമുണ്ട്. ഇങ്ങനെ വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ക്ക് എന്തുകൊ ണ്ടാണ് ഭരണകൂടങ്ങള്‍ കൂട്ടുനില്‍ക്കുന്നത്? ഒരു പൗരന്‍റെ സ്വാതന്ത്ര്യത്തില്‍ എന്തിനാണ് ഇവര്‍ നുഴഞ്ഞുകയറുന്നത്? ഇന്ത്യയിലെ സുവിശേഷകര്‍ വഴിയോരങ്ങളില്‍ സുവിശേഷം പ്രസംഗിച്ചാല്‍ എന്തിനാണിവര്‍ അസഹിഷ്ണരാകുന്നത്? പാശ്ചാത്യ രാജ്യങ്ങളില്‍ ഹരേ റാം പാടുന്നവരെ ആരും അപമാനിക്കുന്നില്ല. പാവം ദുര്‍ബലരായ മനുഷ്യരെ എന്തിനാണ് ആക്രമിക്കുന്നത്? അവരുടെ മടിയിരിലിരിക്കുന്ന ദൈവത്തെ കട്ടു കൊണ്ടുപോയോ? ഈ വര്‍ഗ്ഗീയവാദികള്‍ കാലുകുത്താന്‍ അധൈര്യപ്പെടുന്നിടത്താണ് മാലാഖമാരായ കന്യാ സ്ത്രികള്‍ സേവനം ചെയ്യുന്നത്. അവിടെ എന്തിനാണ് പിശാചുക്കള്‍ കൂത്താടുന്നത്?

ആദിവാസികളൊഴിച്ചാല്‍ ഇന്ത്യയിലുള്ളവരെല്ലാം മതം മാറി വന്നവരാണ്.ക്രിസ്ത്യന്‍ മിഷനറിമാര്‍ ഗൂഡ തന്ത്രങ്ങളിലൂടെ ആരെയും മതം മാറ്റാറില്ല. ഒരാള്‍ മനം മാറി വരുന്നത് അവന്‍റെ അനുഭവ സാക്ഷ്യമാണ്. മതം മാറിയവര്‍ ഹിന്ദുമതത്തിലേക്കും മടങ്ങി വരാറുണ്ട്. ദുര്‍ഗ്ഗില്‍ നടന്നത് മനുഷ്യാവകാശ അന്താരാഷ്ട്ര ലംഘനമാണ്. മണിപ്പൂരിലും ഇന്ത്യയില്‍ പലയിടത്തും നടക്കുന്നത് വിദേശ മാധ്യമങ്ങളില്‍ കാണാറുണ്ട്. ന്യൂനപക്ഷ പീഡനം നടത്തുന്ന പാകിസ്ഥാന്‍ അന്താരാഷ്ട്ര വേദികളില്‍ പറയുന്നത് മുസ്ലിം ക്രിസ്ത്യന്‍ ദളി തര്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ്. പാവങ്ങളുടെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാ ത്തതും അവരെന്നും വോട്ടുപെട്ടി നിറക്കാന്‍ ദാരിദ്ര്യത്തില്‍ കഴിയണമെന്നാണോ?

ഇന്ത്യയിലെ ക്രിസ്തിയാനികള്‍ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരല്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ നട ത്തുന്നവരല്ല, മനുഷ്യക്കടത്തുകാരല്ല. ആക്രമം, ആക്രോശം നടത്തുന്നവരല്ല. നിരപരാധികളായ കന്യാസ്ത്രികളെ എന്‍ ഐ യുടെ കീഴിലേക്ക് എറിഞ്ഞുകൊടുത്തത് ആരാണ്? എന്തിനവര്‍ രണ്ടാഴ്ചയിലൊരു പ്രാവശ്യം പോലീസില്‍ പോയി ഒപ്പ് വെക്കണം? അവര്‍ കൊടും കുറ്റവാളികളാണോ? ഇങ്ങനെയൊരു ജാമ്യം നേടിയത് ആരെ പ്രീതിപ്പെടുത്താനാണ്? മിഷനറിമാരെ വര്‍ഗ്ഗീയവാദികള്‍ ആക്രമിക്കുന്നത് ഭരണ ഘടനയോടുള്ള ലംഘനമെന്ന് സഭാ നേതൃത്തത്തിനറിയില്ലേ? കുറ്റവാളിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചാല്‍ നിയമവാഴ്ചയുള്ള ഒരു രാജ്യത്തു് എന്തിനാണ് ജയിലില്‍ നിന്ന് വിടാന്‍ കേന്ദ്രമന്ത്രിയുടെ സഹായം തേടുന്നത്? കുറ്റവാളികളെ ശിക്ഷിക്കുക രക്ഷപ്പെടുത്തുക രാജ്യം ഭരിക്കുന്ന മന്ത്രിമാരാണോ? മനുഷ്യര്‍ക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ?ഇത് ഇന്ത്യന്‍ നിയമ വാഴ്ചകളോടുള്ള വെല്ലുവിളിയാണ്. നിയമമറിയുന്ന ആര്‍ക്കുമറിയാം ഒരു കോടതിക്കും അവരെ തുറുങ്കില്‍ തളച്ചിടാന്‍ സാധിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണ മത ഇരട്ടത്താപ്പ് എന്തുകൊണ്ടാണ് സഭാ നേതൃത്വം മനസ്സിലാക്കാത്തത്? കേരളത്തിലെ രാഷ്ട്രീയക്കാര്‍ തൃശൂരില്‍ കന്യാസ്ത്രികള്‍ക്ക് സംഭവിച്ചത് അറിഞ്ഞില്ലേ? ഒറീസ സംസ്ഥാനത്തു് 1999-ല്‍ കുഷ്ടരോഗികളെ ശിശ്രൂഷിച്ചുകൊണ്ടിരിന്ന ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളെയും ജീപ്പില്‍ ജീവനോടെ ചുട്ടെരിച്ച ഭീകര സംഘടനയാണ് ബജ് രംഗ്ദള്‍. യേശു ശത്രുക്കളെ സ്നേഹിക്കാനാണ് പഠിപ്പി ച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ ആ കൊലയാളിയോട് ക്ഷമിച്ചു. ഒടുവില്‍ കൊലയാളി മനം മാറി ക്രിസ്തിയാനി യായത് ജ്യോതി ശര്‍മ്മക്കറിയില്ലേ?

ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ക്രിസ്തുവിന്‍റെ ദര്‍ശനത്തിലാണ് ജീവിക്കേണ്ടത് അതിലുപരി അധികാരികളുടെ തണലിലല്ല. ഇവിടെ വേണ്ടത് ശക്തമായ നിലപാടുകളാണ് മൃദുസമീപനമല്ല. നിരപരാധി കളെ മറ്റ് 52 തടവുകാര്‍ക്കൊപ്പം ഒന്‍പത് ദിവസം ജയിലില്‍ പാര്‍പ്പിച്ചവരെ കുറഞ്ഞത് ഒന്‍പത് വര്‍ഷമെ ങ്കിലും തുറുങ്കിലടക്കാന്‍ സഭകള്‍ മുന്നോട്ട് വരണം. പാവങ്ങളായ മുന്ന് പെണ്‍കുട്ടികള്‍, ഒരു യുവാവ് അനുഭവിച്ച പീഡനമുറകള്‍ മറ്റൊരു കദനകഥയാണ്. കന്യാസ്ത്രികള്‍ പുറത്തുവന്ന ദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ അന്തര്‍ദേശീയ തെരുവ് നാടക മത്സരത്തില്‍ ആരൊക്കെ ഒന്നാം സ്ഥാനത്തു് വരു മെന്നും ഏറ്റവും നല്ല ഹാസ്യനടന്‍ ആരെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കാണാം. ഏത് രാഷ്ട്രീയപാര്‍ട്ടിയായാലും ഭരണഘടനയെ അപമാനിക്കരുത് അനുസരിച്ചു ജീവിക്കണം.

കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest