advertisement
Skip to content

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരേസമയം നാല് ഉപകരണങ്ങളിലൂടെ അക്കൗണ്ട് ഉപയോഗിക്കാം. മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വിൻഡോസിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. വേഗതയിലും എളുപ്പത്തിലും ഉപയോഗിക്കാൻ ഇതിലൂടെ കഴിയും.

ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഉപകരണങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയും. ഫോൺ ഓഫ്‌ലൈനിലാണെങ്കിൽ പോലും വിവിധ ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. വിൻഡോസ് ഡെസ്‌ക്ടോപ്പിൽ വാട്‌സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ വീഡിയോ, വോയ്സ് കോളിംഗ് ഓപ്ഷനുകൾ ഉൾപ്പെടെ എല്ലാ സേവനങ്ങളും മറ്റ് ഉപകരണങ്ങളിലും ഉപയോക്താക്കൾക്ക് ലഭിക്കും.

നിങ്ങൾക്ക് നാല് ഉപകരണങ്ങൾ വരെ ഒരുമിച്ച് ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്ത ഉപകരണങ്ങളിൽ ഇന്റർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന അത്രയും കാലം നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി അവ ബന്ധപ്പെട്ടിരിക്കും. വാട്‌സ്ആപ്പിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് ഏത് സമയത്തും നിങ്ങൾക്ക് ഉപകരണം അൺലിങ്ക് ചെയ്യാനും കഴിയും. ഒരേസമയം നാല് ലിങ്ക് ചെയ്ത ഉപകരണങ്ങളും ഒരു ഫോണും നിങ്ങൾക്ക് ഉപയോഗിക്കാം.

ലിങ്ക് ചെയ്ത ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ നിങ്ങളുടെ ഫോൺ ഓൺലൈനിൽ തുടരേണ്ടതില്ലെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും 14 ദിവസത്തിൽ കൂടുതൽ ഫോൺ ഉപയോഗിക്കുന്നില്ലെങ്കിൽ ലിങ്ക് ചെയ്ത ഉപകരണങ്ങൾ ലോഗ് ഔട്ട് ചെയ്യപ്പെടും. കൂടാതെ, നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനും പുതിയ ഉപകരണങ്ങൾ ലിങ്ക് ചെയ്യുന്നതിനും നിങ്ങളുടെ പ്രാഥമിക ഫോൺ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest