advertisement
Skip to content

ഡിസപ്പിയറിംഗ് മെസേജുകൾ വീണ്ടെടുക്കാൻ പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്

നിശ്ചിത സമയം കഴിയുമ്പോൾ മെസേജുകൾ അല്ലെങ്കിൽ കോൺടാക്ട്സിലെ ചാറ്റുകൾ തന്നെ അപ്രത്യക്ഷമാക്കുന്നതായിരുന്നു ഈ ഫീച്ചർ. ഒരു ദിവസം, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ പരിധി നിശ്ചയിക്കുന്നതിലൂടെ സമയപരിധി കഴിഞ്ഞ് സന്ദേശങ്ങൾ സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.

ഇന്ന് ഒരു മെസേജിംഗ് ആപ്ളിക്കേഷനായി മാത്രമല്ല വാട്ട്സാപ്പിനെ ഉപയോഗിച്ച് വരുന്നത്. പല വിധത്തിലുള്ള മെസേജുകൾക്കുപരിയായി ഫോട്ടോസും വീഡിയോസും ഡോക്യുമെന്റുകളും പങ്കുവെയ്ക്കാനും ഗ്രൂപ്പ് വീഡിയോ കോൾ അടക്കം ചെയ്യാനുമുള്ള സംവിധാനം വാട്ട്സാപ്പിലുണ്ട്. ഇത്തരത്തിലുള്ല ഉപകാരപ്രദമായ ഫീച്ചറുകൾ ഇടയ്ക്കിടയ്ക്കുള്ള അപഡേറ്റുകൾ വഴി ഉപയോക്താക്കളിലെത്തിക്കാൻ വാട്ട്സാപ്പ് ശ്രമിക്കാറുണ്ട്.അത്തരത്തിൽ മെസേജുകൾ മുഖാന്തരം ഫോണിന്റെ സ്റ്റോറേജ് നിറഞ്ഞു കവിയുന്ന പ്രശ്നത്തിന് പരിഹാരമായി വാട്ട്സാപ്പ് അവതരിപ്പിച്ച മികച്ച ഫീച്ചർ ആയിരുന്നു ഡിസപ്പിയറിംഗ് മെസേജുകൾ.

നിശ്ചിത സമയം കഴിയുമ്പോൾ മെസേജുകൾ അല്ലെങ്കിൽ കോൺടാക്ട്സിലെ ചാറ്റുകൾ തന്നെ അപ്രത്യക്ഷമാക്കുന്നതായിരുന്നു ഈ ഫീച്ചർ. ഒരു ദിവസം, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ പരിധി നിശ്ചയിക്കുന്നതിലൂടെ സമയപരിധി കഴിഞ്ഞ് സന്ദേശങ്ങൾ സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും. ഇത് വഴി ചാറ്റ് ഹിസ്റ്ററി ഒരു പരിധി കഴിഞ്ഞ് കുമിഞ്ഞ് കൂടുന്നതും ഒഴിവാക്കാം.എന്നാൽ ഈ ഫീച്ചർ വഴിയുള്ള പ്രധാന പ്രശ്നം പിന്നീട് ആവശ്യമായി വരുന്ന ചില മെസേജുകളും സമയപരിധി പൂ‌ർത്തിയാകുമ്പോൾ നഷ്ടമാകും എന്നാണ്. ഇത് പരിഹരിക്കാനായുള്ള പുതിയ ഫീച്ചറിനായുള്ള പണിപ്പുരയിലാണ് വാട്ട്സാപ്പ് എന്നാണ് പുതിയ വിവരം. ഡിസപ്പിയറിംഗ് മെസേജുകളിൽ കൂടുതൽ നിയന്ത്രണം നൽകുന്ന ഫീച്ചറിനെ കമ്പനി കെപ്റ്റ് മെസേജുകൾ എന്ന് വിശേഷിപ്പിക്കുമെന്നാണ് വിവരം.കെപ്റ്റ് മെസേജുകൾ ചാറ്റ് സ്റ്റാർ ചെയ്യുന്നത് പോലെ ബുക്ക്‌മാർക്ക് ചെയ്ത് സൂക്ഷിക്കാനാകും. ഇത് വഴി ഡിസപ്പിയറിംഗ് മെസേജ് വഴി ചാറ്റ് മുഴുവനായി നഷ്ടപ്പെട്ടാലും ആവശ്യമായ മെസേജുകൾ പിന്നീടും പരിശോധിക്കാവുന്നതാണ്. ഏറെ ഉപകാരപ്രദമായേക്കാവുന്ന ഫീച്ചർ എന്ന് മുതലാണ് ലഭ്യമാകി തുടങ്ങുക എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ലഭിച്ചിട്ടില്ല. ബീറ്റാ ടെസ്റ്റ് യൂസേഴ്സിനും നിലവിൽ സൗകര്യം ലഭ്യമല്ല എന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest