advertisement
Skip to content

‘ചാറ്റ് ലോക്ക്’ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങൾക്കായി ഒരുപോലെ നാം ഉപയോഗിക്കാറുണ്ട്. അതിൽ തന്നെ ചിലരുമായുള്ള ചാറ്റുകൾ നമ്മൾ തീർത്തും സ്വകാര്യമായി സൂക്ഷിക്കാനിഷ്ടപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ചിലർ വാട്സ്ആപ്പ് ആപ്പ് ലോക്ക് ഉപയോഗിച്ച് ലോക്ക് ചെ​യ്തൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഇനി മുതൽ സ്വകാര്യമായ ചാറ്റുകൾ മറയ്ക്കാനായി വാട്സ്ആപ്പ് മുഴുവൻ ലോക്ക് ചെയ്യേണ്ടതില്ല. അതിനായി ‘ചാറ്റ് ലോക്ക്’ എന്ന പ്രൈവസി ഫീച്ചർ വാട്സ്ആപ്പിലേക്ക് എത്തിക്കഴിഞ്ഞു.

ചാറ്റുകൾക്ക് പുറമേ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവയും നമ്മുടെ ഫോണിന്റെ ഫിംഗർ പ്രിന്റോ, പാസ് കോഡോ ഉപയോഗിച്ച് ലോക്ക് ചെയ്യാനാകുമെന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. അതുപോലെ ​ലോക്ക് ചെയ്യപ്പെട്ട ചാറ്റിലേക്ക് വരുന്ന ചിത്രങ്ങളും വിഡിയോകളുമൊന്നും ഗാലറിയിലേക്ക് ഓട്ടോമാറ്റിക് ആയി ഡൗൺലോഡാകില്ല.

ലോക്ക് ചെയ്താൽ, പിന്നെ ഉടമയറിയാതെ അത്തരം സ്വകാര്യ ചാറ്റുകൾ ആർക്കും ആക്സസ് ചെയ്യാൻ സാധിക്കില്ല. അനുവാദമില്ലാതെ, ആരെങ്കിലും ചാറ്റ് തുറക്കാൻ ശ്രമിച്ചാൽ, ആദ്യം ചാറ്റ് ക്ലിയർ ചെയ്യാനാകും ആവശ്യപ്പെടുക.

ഫീച്ചർ എങ്ങനെ ഉപയോഗപ്പെടുത്താം...
ആദ്യം വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ പോയി അപ്ഡേറ്റ് ചെയ്യുക. വാട്സ്ആപ്പ് തുറന്ന് ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ചാറ്റ് തുറക്കുക, ശേഷം ആ ചാറ്റിന്റെ കോൺടാക്ട് ഇൻഫോയിലേക്ക് പോകാനായി പ്രൊഫൈൽ ചിത്രത്തിന്റെ ഐകണിൽ ക്ലിക്ക് ചെയ്യുക. അൽപ്പം താഴോട്ടേക്ക് സ്ക്രോൾ ചെയ്താൽ ചാറ്റ് ലോക്ക് (chat lock) എന്ന ഓപ്ഷൻ കാണാൻ സാധിക്കും. നിങ്ങൾ ലോക്ക് ചെയ്യുന്ന ചാറ്റുകളും ഗ്രൂപ്പുകളും വാട്സ്ആപ്പിന്റെ ഹോം പേജിൽ ഏറ്റവും മുകളിലായി ‘ലോക്ക്ഡ് ചാറ്റ്’ എന്ന പ്രത്യേക ഫോൾഡറിൽ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest