advertisement
Skip to content

സ്പാം കോളുകളുടെ ശല്യം അവസാനിപ്പിക്കാന്‍ ട്രൂ കോളറും വാട്‌സ് ആപ്പും

ഭൂരിഭാഗം പേരുടെയും ഫോണില്‍ ദിനംപ്രതി ഒന്നിലധികം സ്പാം കോളുകളെങ്കിലും വരാറുണ്ട്. ഇത്തരം കോളുകളെ എങ്ങനെ ഒഴിവാക്കാമെന്നു ചിന്തിക്കാത്തവരും കുറവായിരിക്കും. അത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സ്പാം കോളുകളുടെ ശല്യം അവസാനിപ്പിക്കാന്‍ ട്രൂ കോളറും വാട്‌സ് ആപ്പും കൈകോര്‍ക്കുകയാണ്.

ഇന്റര്‍നെറ്റിലൂടെ വരുന്ന സ്പാം കോളുകളെ തിരിച്ചറിയാന്‍ ഉപയോക്താവിനെ സഹായിക്കുന്ന കോളര്‍ ഐഡന്റിഫിക്കേഷന്‍ സേവനം ലഭ്യമാക്കുമെന്നാണ് ട്രൂ കോളര്‍ അറിയിച്ചിരിക്കുന്നത്. വാട്‌സ് ആപ്പിനും സമാനമായ മെസേജിംഗ് ആപ്പുകള്‍ക്കും ഈ സേവനം ട്രൂ കോളര്‍ ലഭ്യമാക്കുമെന്നും അറിയിച്ചിരിക്കുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്താന്‍ വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിനെ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാരും സ്പാം കോളുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് ട്രൂ കോളറും വാട്‌സ് ആപ്പും സ്പാം കോളിനെ പ്രതിരോധിക്കാനായി രംഗത്തുവരുന്നത്.

ട്രൂ കോളറിന്റെ 2021-ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പ്രതിമാസം ശരാശരി ഒരു ഉപയോക്താവിന് 17 സ്പാം കോളുകളാണ് ലഭിച്ചത്.

ഇതുവരെ ടെലികോം സര്‍വീസ് പ്രൊവൈഡറിലൂടെയുള്ള കോളുകളെ മാത്രമാണ് ട്രൂ കോളറിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നത്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളായ വാട്‌സ് ആപ്പിലൂടെയും സിഗ്നല്‍ ആപ്പിലൂടെയുമുള്ള കോളുകളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഇന്റര്‍നെറ്റിലൂടെയുള്ള ഓഡിയോ വീഡിയോ കോളുകളെ തിരിച്ചറിയാന്‍ സാധിക്കും.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം കമ്പനികളോട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫില്‍ട്ടറിന്റെ സഹായത്തോടെ ടെലിമാര്‍ക്കറ്റിംഗ് കോളുകളെ ബ്ലോക്ക് ചെയ്യണമെന്നു ഇന്ത്യയുടെ ടെലികോം റഗുലേറ്ററായ ട്രായ് നിര്‍ദേശിച്ചിരുന്നു.

ട്രൂകോളറിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 250 ദശലക്ഷം യൂസര്‍മാരാണ് ട്രൂകോളറിന് ഇന്ത്യയിലുള്ളത്. ആഗോളതലത്തില്‍ 350 ദശലക്ഷം യൂസര്‍മാരുമുണ്ട്. പരസ്യം, സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയവയിലൂടെയാണ് പ്രധാനമായും ട്രൂകോളര്‍ വരുമാനം കണ്ടെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest