advertisement
Skip to content

‘വോയിസ് നോട്ടുകൾ’ സ്റ്റാറ്റസാക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്

റെക്കോർഡ് ചെയ്ത വോയിസ് നോട്ടുകൾ സ്റ്റാറ്റസായി ഷെയർ ചെയ്യുന്നതിന് മുമ്പ് അത് ക്യാൻസൽ ചെയ്യാനും ഷെയർ ചെയ്ത ശേഷം ആവശ്യമെങ്കിൽ ഡിലീറ്റ് ചെയ്യുനുമുള്ള ഓപ്ഷനും ലഭ്യമാകുമെന്നും വാട്ട്സ്ആപ്പ് അറിയിക്കുന്നു.

നിലവിൽ ടെക്സ്റ്റുകളും വിഡിയോകളും ചിത്രങ്ങളുമാണ് വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവയ്ക്കാൻ സാധിക്കുക. എന്നാൽ ഇനി മുതൽ നിങ്ങൾക്ക് പറയാനുള്ള കാര്യം ശബ്ദ സന്ദേശങ്ങളായും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. സന്ദേശങ്ങളായി കൈമാറുന്ന ‘വോയിസ് നോട്ടുകൾ’ സ്റ്റാറ്റസാക്കാനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റുകൾ റിപ്പോർട്ട് ചെയ്യുന്ന WaBetaInfo ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. വാട്ട്സ്ആപ്പ് വഴി കൈമാറുന്ന വോയ്സ് നോട്ടുകൾ വോയ്സ് സ്റ്റാറ്റസ് എന്ന ബട്ടൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാനും സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുനും സാധിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വാട്ട്സ് ആപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ എഡിഷൻ 2.23.2.8 ൽ ഈ സൗകര്യം ലഭ്യമാണ്.

റെക്കോർഡ് ചെയ്ത വോയിസ് നോട്ടുകൾ സ്റ്റാറ്റസായി ഷെയർ ചെയ്യുന്നതിന് മുമ്പ് അത് ക്യാൻസൽ ചെയ്യാനും ഷെയർ ചെയ്ത ശേഷം ആവശ്യമെങ്കിൽ ഡിലീറ്റ് ചെയ്യുനുമുള്ള ഓപ്ഷനും ലഭ്യമാകുമെന്നും വാട്ട്സ്ആപ്പ് അറിയിക്കുന്നു. അതുകൊണ്ട് തന്നെ പെട്ടന്നുള്ള തീരുമാനത്തിൽ മാറ്റം ഉണ്ടായാൽ ഷെയർ ചെയ്യുന്നത് ഒഴിവാക്കാനും സാധിക്കും. 24 മണിക്കൂറുകൾ കഴിഞ്ഞാൽ മറ്റ് സ്റ്റാറ്റസുകൾ പോലെ വോയിസ് നോട്ടുകളും സ്വയം ഡിലീറ്റാകും.

30 സെക്കൻഡ് വരെയാണ് വോയ്‌സ് നോട്ട് റെക്കോർഡുചെയ്യാൻ കഴിയുക. സ്റ്റാറ്റസ് വഴി നൽകുന്ന വോയ്‌സ് നോട്ടുകൾ കേൾക്കാൻ, ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. മറ്റൊരു പ്രത്യേക എന്തെന്നാൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായാണ് വോയിസ് നോട്ടുകൾ സ്റ്ററ്റാസായി ഷെയർ ചെയ്യപ്പെടുക. അതായത് ഒരു സന്ദേശത്തിന്റെ ഉള്ളടക്കം അയച്ചയാൾക്കും സ്വീകർത്താവിനും മാത്രമായ് ഷെയർ ചെയ്യപ്പെടുന്ന സന്ദേശമാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. ഉപയോക്താക്കൾക്ക് ആരൊക്കെ അവരുടെ സ്റ്റാറ്റസ് കാണണം അല്ലെങ്കിൽ ആർക്കൊക്കെ അത് ഷെയർ ചെയ്യണം എന്നത് സ്റ്റാറ്റസ് പ്രൈവസി ഓപ്ഷനിൽ സെറ്റ് ചെയ്യാൻ സാധിക്കും.

വോയ്സ് സ്റ്റാറ്റസ് എങ്ങനെ ഷെയർ ചെയ്യാം ?

വാട്സ്ആപ്പ് തുറന്നാൽ കാണുന്ന സ്റ്റാറ്റസുകൾക്കായുള്ള സെക്ഷനിലേക്ക് പോവുക. ടെക്സ്റ്റുകളും ലിങ്കുകളും സ്റ്റാറ്റസായി വെക്കാൻ ഏറ്റവും താഴെയായി പെൻസിലിന്റെ ചിഹ്നമുള്ള ഒരു ബട്ടൺ നൽകിയതായി കാണാം. അതിൽ ക്ലിക്ക് ചെയ്താൽ വലത്തേ അറ്റത്തായി വോയിസ് നോട്ടുകൾ റെക്കോർഡ് ചെയ്യാൻ പുതിയൊരു ബട്ടൺ വന്നതായി കാണാം.

വരുന്ന് ആഴ്ചകളിൽ കൂടുതൽ ഉപഭോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏറ്റവും പുതിയ ബീറ്റ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർ ഈ ഓപ്ഷൻ ലഭിക്കും. ഫോർവേഡ് മീഡിയയുടെ മെസേജുകൾ അടിക്കുറിപ്പോടെ ഷെയർ ചെയ്യാൻ സാധുക്കുന്ന അപ്ഡേറ്റും ആൻഡ്രോയിഡിൽ ലഭ്യമാകുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. ഈ ഫീച്ചർ മീഡിയ ഫയലുകളിലേക്ക് അടിക്കുറിപ്പുകൾ ചേർക്കാൻ ഉപയോക്താക്കളെ സഹായിക്കും കൂടാതെ അടിക്കുറിപ്പിൽ നിന്ന് കീവേഡുകൾ തിരഞ്ഞുകൊണ്ട് പഴയ ഫയലുകൾ വേഗത്തിൽ കണ്ടെത്തുന്നതിനും ഇത് ഉപയോഗപ്രദമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest