ഡിട്രോയിറ്റ്: വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ 11 ശനിയാഴ്ച്ച റോസ് സിറ്റി ഇസ്ലാമിക് സ്പോർട്സ് സെന്ററിൽ എംപി ഹാർബ് ഗിൽ ടൂർണമെന്റ് ഉത്‌ഘാടനം ചെയ്യും. ഇത് ഒരു മത്സരം മാത്രമല്ല മറിച്ച് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മലയാളികൾ ഒരുമിച്ച് കൂടി അവരുടെ ടീമുകൾക്ക് ആവേശം പകരുന്ന ഐക്യത്തിന്റെയും സന്തോഷത്തിന്റേയും മഹാസംഗമമാണ്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്ന ഇരുപതോളം ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. നഗരത്തിലെ വിവിധ റെസ്റ്റോറന്റുകൾ ഒരുക്കുന്ന വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകൾ, മനോഹരമായ ആഭരണങ്ങളുമായി എത്തുന്ന സ്റ്റൈലിഷ് ഫാഷൻ സ്റ്റാളുകളും പ്രദർശനവും ഉണ്ടായിരിക്കും. മലയാളി ഐക്യത്തിന്റെ ഉർജവും കളിക്കളത്തിലെ സൗഹൃദത്തിന്റെ താളവും നിറയുന്ന ഒരു സാമൂഹ്യ ഉത്സവമായ ഈ ടൂർണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജസ്റ്റിൻ മാത്യു, അൻവർ പൊറ്റകണ്ടതിൽ, അനിഷ് ഏബ്രഹാം, സിൻലു സാമുവേൽ എന്നിവർ പറഞ്ഞു.