advertisement
Skip to content

പുതിയ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ഫോണ് പുറത്തിറക്കാനൊരുങ്ങി നത്തിങ് ഇയര്‍

തങ്ങളുടെ മൂന്നാമത്തെ പ്രൊഡക്ട് പുറത്തിറക്കാന്‍ ഒരുങ്ങി നത്തിങ് ഇയര്‍. നത്തിങിന്റെ ജനപ്രിയ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ഫോണുകളായ നത്തിങ് ഇയര്‍ -1 ന്റെ പിന്‍ഗാമിയായ നത്തിങ് ഇയര്‍ 2 ആണ് കമ്പനി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് 22 ന് നത്തിങ് ഇയര്‍-2 പുറത്തിറക്കുമെന്ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ നത്തിങ് അറിയിച്ചു. നത്തിങിന്റെ ഗ്ലോബല്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ് മേധാവി മേഘ വിശ്വനാഥ് നത്തിങ് ഇയര്‍ 2 TWS പുറത്തിറക്കുന്ന വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 22 വൈകീട്ട് 8.30 നായിരിക്കും അവതരണം. തത്സമയ സ്ട്രീമിങായി പരിപാടി കാണാം.

നത്തിങ് ഇയര്‍-1, നത്തിങ് ഫോണ്‍-1 എന്നീ രണ്ട് ഉല്പന്നങ്ങള്‍ മാത്രമാണ് നത്തിങിന്റേതായി വിപണിയിലുള്ളത്. വണ്‍ പ്ലസ് എന്ന ബ്രാന്‍ഡിന്റെ സഹസ്ഥാപകനായ കാള്‍പെയ് ആണ് നത്തിങ് എന്ന പുതിയ കമ്പനി തുടങ്ങിയത്. പുതുമയുള്ള രൂപകല്പനയില്‍ പുറത്തിറങ്ങിയ കമ്പനിയുടെ രണ്ട് ഉല്പന്നങ്ങള്‍ക്കും വലിയ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിരുന്നു. നത്തിങ് ഫോണ്‍-1 ന്റെ പിന്‍ഗാമിയായ നത്തിങ് ഫോണ്‍-2 താമസിയാതെ പുറത്തിങ്ങുമെന്ന് ബാര്‍സലോണയില്‍ നടന്ന ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് കാള്‍ പെയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫോണ്‍ പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest