advertisement
Skip to content

കഞ്ചാവ് ലഹരിയിൽ  കാമുകനെ 100-ലധികം കുത്തിക്കൊലപ്പെടുത്തിയ സ്ത്രീക്ക് ജയിൽശിക്ഷയില്ല

പി പി ചെറിയാൻ 


കഞ്ചാവ് ലഹരിയിൽ  കാമുകനെ 100-ലധികം കുത്തിക്കൊലപ്പെടുത്തിയ സ്ത്രീക്ക് ജയിൽശിക്ഷയില്ല.പി പി ചെറിയാൻ 

കലിഫോർണിയ :"കഞ്ചാവ് പ്രേരിതമായ" സൈക്കോസിസ് എന്ന് പ്രോസിക്യൂട്ടർമാർ വിളിക്കുന്ന സമയത്ത് കാമുകനെ 100-ലധികം തവണ മാരകമായി കുത്തിക്കൊലപ്പെടുത്തിയ കാലിഫോർണിയയിലെ ഒരു സ്ത്രീക്ക് ജയിൽവാസം ഒഴിവാക്കി, ചൊവ്വാഴ്ച ഒരു ജഡ്ജി വിധിച്ചു. 

സ്പെഷറുടെ അഭിഭാഷകൻ ബോബ് ഷ്വാർട്സ് വിധിയിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു, "ജഡ്ജ് വോർലി ശരിയായതും ധീരവുമായ കാര്യം ചെയ്തു," ഷ്വാർട്സ് പറഞ്ഞു."ശിക്ഷ അപകടകരമായ ഒരു മാതൃകയാണെന്ന് ഇരയുടെ പിതാവ് പറഞ്ഞു

വെഞ്ചുറ കൗണ്ടി സുപ്പീരിയർ കോടതി രേഖകൾ പ്രകാരം 32 കാരിയായ  ബ്രൈൻ സ്പെഷറെ ചൊവ്വാഴ്ച രണ്ട് വർഷത്തെ പ്രൊബേഷൻ ശിക്ഷയ്ക്ക് വിധിച്ചു. കഴിഞ്ഞ മാസം, 2018-ൽ ചാഡ് ഒമെലിയയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സ്‌പെച്ചർ ശിക്ഷിക്കപ്പെട്ടത് 

"സ്‌പെഷറിന്  വിദഗ്ധർ കഞ്ചാവ്-ഇൻഡ്യൂസ്ഡ് സൈക്കോട്ടിക് ഡിസോർഡർ എന്ന് വിളിക്കുന്ന അസുഖം ഉണ്ടായിരുന്നതായി ," പ്രസ്താവനയിൽ പറയുന്നു. "ആ സൈക്കോട്ടിക് എപ്പിസോഡിനിടെ, സ്പെഷർ മിസ്റ്റർ ഒമെലിയയെ ഒന്നിലധികം തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു 

അപ്പാർട്ട്മെന്റിൽ എത്തിയ  പോലീസ് ഉദ്യോഗസ്ഥർ സ്പെഷറിനൊപ്പം രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒ'മെലിയയെ കണ്ടെത്തി, "കൈയിൽ  കത്തിയുമായി ഉന്മാദത്തോടെ നിലവിളിച്ചിരുന്ന അവരെ " ഉദ്യോഗസ്ഥർ നിരായുധരാക്കുകയായിരുന്നു.പാരാമെഡിക്കുകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ ഒമേലിയ മരിച്ചതായി സ്ഥിരീകരിച്ചു. സ്പെഷർ കഴുത്തിൽ സ്വയം കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു ഡിസ്ട്രിക്റ്റ് അറ്റോർണി പ്രസ്താവനയിൽ പറഞ്ഞു

സ്പെഷറെ നിരായുധരാക്കാനും കീഴ്പ്പെടുത്താനും കഴിയുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ഒരു ടേസറും ഒന്നിലധികം ബാറ്റൺ പ്രഹരങ്ങളും ഉപയോഗിച്ചതായി അധികൃതർ പറഞ്ഞു.

“കലിഫോർണിയ സംസ്ഥാനത്ത് കഞ്ചാവ് വലിക്കുന്ന എല്ലാവർക്കും ആരെയെങ്കിലും കൊല്ലാനുള്ള ലൈസൻസ് അദ്ദേഹം നൽകി,” സീൻ ഒമേലിയ പറഞ്ഞു, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest