കൊട്ടേക്കാട്: നല്ല കുടുംബങ്ങളെയും നന്മയും കരുത്തുമുള്ള സമൂഹത്തേയും വാര്‍ത്തെടുക്കുന്നതില്‍ വീട്ടമ്മമാര്‍ വഹിക്കുന്ന പങ്കു വളരെ വലുതാണെന്ന് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. ഇടവകയുടെ സഹസ്രാബ്ദ രജത ജൂബിലി (1,025 ാം വാര്‍ഷികം) ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരംഭകരും ജനപ്രതിനിധികളുമെല്ലാമായി കൂടുതല്‍ സ്ത്രീകള്‍ സമൂഹമധ്യത്തിലേക്കു കടന്നുവരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇടവക ട്രസ്റ്റിമാരായും സമൂഹനേതൃനിരയിലേക്കു വനിതകള്‍ കടന്നുവരേണ്ടതുണ്ട്. മാര്‍ ടോണി നീലങ്കാവില്‍ ചൂണ്ടിക്കാട്ടി.
വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സഹസ്രാബ്ദ രജതജൂബിലിയുടെ സമാപന സമ്മേളനം ഡിസംബര്‍ ഏഴിനു മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ ക്രൈം എഎസ്‌ഐ പി.കെ. പ്രതിഭ മുഖ്യപ്രഭാഷണം നടത്തി. എഡിസണ്‍ ഫ്രാന്‍സ് ക്‌ളാസ് നയിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. മിഥുന്‍ ചുങ്കത്ത്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ സി.എല്‍. ഇഗ്‌നേഷ്യസ്, ട്രസ്റ്റി ഡേവിസ് കാഞ്ഞിരപറമ്പില്‍, പ്രോഗ്രാം കണ്‍വീനര്‍മാരും സ്‌നേഹനിധി, മാതൃവേദി സാരഥികളുമായ റെജി ജോഷി, ജെസി പോള്‍ എന്നിവരും പ്രസംഗിച്ചു. ഏറ്റവും പ്രായമുള്ള വനിത റീത്ത ആന്റണിയേയും കൂടുതല്‍ മക്കളുള്ള വനിതകളായ സിന്‍ജു വിനോദ്, റിനു സിന്റോ, റോസ്മിന്‍ ആന്റോ എന്നിവരേയും ആദരിച്ചു.
