advertisement
Skip to content

വേൾഡ് മലയാളി കൗൺസിലിന്റെ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും ഒപ്പം കലാസന്ധ്യയും

ജോസഫ് ജോൺ കാൽഗറി

ലണ്ടൻ : വേൾഡ് മലയാളി കൗൺസിലിന്റെ (W.M.C) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോൽഘാടനവും അതിനോടനുബന്ധിച്ചു കലാസന്ധ്യയും നവംബർ 21 നു വൈകുന്നേരം St. Colmcille's Hall, Ballyhackamore, Belfast ൽ വച്ച് നടത്തപ്പെടുന്നു.  

ഈ മഹത്തായ അവസരം, ഉത്തര അയർലണ്ടിലെ മലയാളികളെ ഒന്നിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും, ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പുതിയ അധ്യായമാണ്  ഇവിടെ ആരംഭിക്കുന്നത്.

ആഗോള നേതൃത്ത്വത്തിന്റെ പിന്തുണയും, ഉത്തര അയർലണ്ടിലെ മലയാളികളുടെ  സഹകരണവും കൈവരിക്കുമ്പോൾ, സംസ്കാരം, കരുണാപ്രവർത്തനം, യുവശക്തീകരണം, ആഗോള നെറ്റ്വർക്കിംഗ് എന്നിവയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള  പ്രവർത്തനത്തിലാണ്  സംഘാടകർ .

ഈ  ചരിത്ര മുഹൂർത്തത്തിലേക്കു W.M.C പ്രവർത്തകർ  എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest