advertisement
Skip to content
LiteratureDubaiLatestCommunityUAE

ഇൻറ്റർ നാഷണൽ "പോയെറ്റിക് ഹാർട്ടിൽ" സോണി വേളൂക്കാരനും .

"മുളന്തണ്ടിലെ സംഗീതം" എന്ന മലയാള ഹൈക്കു കവിതാസമാഹാരത്തിൻറെ രചയിതാവായ സോണി വേളൂക്കാരൻ , "ഒറ്റമേഘപെയ്ത്ത്" എന്ന ഹൈക്കു കവിതാസമാഹാരത്തിൻറെ എഡിറ്റർ കൂടിയാണ് .

Velliyodan

ദുബൈ  : ഫെബ്രുവരി 9 , 10 തിയ്യതികളിലായി ദുബായിൽ വെച്ച് നടക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര പോയറ്റിക് ഹാർട്ടിൽ കവിത അവതരിപ്പിക്കാൻ മലയാള കവി സോണി വേളൂക്കാരനും. യുനൈറ്റഡ് അറബ് എമിറേറ്റ്സ് , ഇറ്റലി, ഗ്രീസ്, സ്‌പെയിൻ, ജപ്പാൻ, തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള കവികൾ കവിതകൾ അവതരിപ്പിക്കുന്ന പരിപാടിയിലെ  ഏക മലയാളിയാണ് പ്രവാസി കൂടിയായ സോണി വേളൂക്കാരൻ.  പതിനാറ് ഭാഷകളിൽ നിന്നായി എൺപത്തിമൂന്ന് കവികളും, ഇരുപത്തിയേഴ് സംഗീതജ്ഞരും, നൂറ്റി അറുപത്തിമൂന്ന് സ്‌കൂൾ വിദ്യാർത്ഥികളുമാണ്  രണ്ട് ദിവസങ്ങളിലായി നടക്കുന്ന പോയെറ്റിക്ക് ഹാർട്ടിൽ പങ്കെടുക്കുന്നത്. ഇതിന് മുമ്പ് മലയാളത്തിലെ പ്രശസ്ത കവികളായ സച്ചിദാനന്ദൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.

"മുളന്തണ്ടിലെ സംഗീതം" എന്ന മലയാള ഹൈക്കു കവിതാസമാഹാരത്തിൻറെ രചയിതാവായ സോണി വേളൂക്കാരൻ , "ഒറ്റമേഘപെയ്ത്ത്" എന്ന  ഹൈക്കു കവിതാസമാഹാരത്തിൻറെ എഡിറ്റർ കൂടിയാണ് . യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ പ്രമുഖ എഴുത്തുകാരനും കവിയുമായ ഡോ .ശിഹാബ് ഗാനെം സമാഹരിച്ച  യു എ ഇ യിലെ കഥാകൃത്തുക്കളുടെ കഥകളുടെ മലയാള വിവർത്തനമായ "ഒറ്റയിതൾ വസന്തം" എന്ന സമാഹാരത്തിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. തുടർന്ന്  അറബ് കഥാകൃത്തുക്കളുടെ കഥകളുടെ സമാഹാരമായ Harbour Of Tales "കഥകളുടെ തുറമുഖം" എന്ന പേരിൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്ത പുസ്തകം 2022  ലെ ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം  ചെയ്തു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ജെ എൻ യു വിൽ നിന്ന് എം ബി എ ബിരുദവും നേടിയിട്ടുള്ള സോണി ബാംഗ്ലൂരിൽ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചതിന് ശേഷം കഴിഞ്ഞ പതിനേഴ് വർഷമായി പ്രവാസിയാണ് . ഇപ്പോൾ ഒരു സ്വീഡിഷ് കമ്പനിയിലെ ബിസിനെസ്സ് ഹെഡ് ആയി  ജോലി നോക്കുന്നു. മലയാളം അധ്യാപികയും സാഹിത്യ നിരൂപകയുമായ ദീപ ചിറയിൽ ഭാര്യയും ആറാം ക്ലാസ് വിദ്യാർത്ഥി ആർതർ വില്യം മകനുമാണ് . മലയാളത്തിലെ അറിയപ്പെടുന്ന ഓൺലൈൻ മാസികകളിൽ ഒന്നായ നവമലയാളിയുടെ  എഡിറ്റർമാരിലൊരാളായ സോണി വേളൂക്കാരൻ തൃശൂർ സ്വദേശിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest