advertisement
Skip to content

കാഴ്ചവട്ടം (ഓർമ്മ) - ലോഹിതദാസ് നോവൽ റിവ്യൂ

"ചങ്ങലകളിൽ തലയ്ക്കപ്പെട്ട ഒരു മൃഗമായിരുന്നു രവിയേട്ടൻ. പ്രതിഷേധത്തിന്റെ പരുഷഭാവങ്ങൾക്കുള്ളിൽ ദീനമായ നിലവിളികളുണ്ടായിരുന്നു. ആ മനസ്സിൽ സ്നേഹവും കണ്ണീരും തീരാമഴയായി പെയ്തിരുന്നു.

"പണത്തേക്കാളും പദവിയെക്കാളും കലാകാരൻ എന്നും ആഗ്രഹിക്കുന്നത് അഭിനന്ദനത്തിന്റെ ഒരു പൂവിതളാണ്."

"ഉള്ളിൽ തട്ടുന്ന ഒരു കഥ വായിച്ചാലും സിനിമ കണ്ടാലും ദുഖകരമായ അനുഭവം പറഞ്ഞു കേട്ടാലും കണ്ണുകൾ നിറഞ്ഞു പോകും.  വിഷാദ രോഗത്തിന്റെ നാളുകളിൽ ഇതു വളരെ കൂടുതലായിരുന്നു.  സ്നേഹം തുളുമ്പുന്ന സന്ദർഭങ്ങളും എന്റെ കണ്ണു നനയ്ക്കും."

"ചങ്ങലകളിൽ തലയ്ക്കപ്പെട്ട ഒരു മൃഗമായിരുന്നു രവിയേട്ടൻ.  പ്രതിഷേധത്തിന്റെ പരുഷഭാവങ്ങൾക്കുള്ളിൽ ദീനമായ നിലവിളികളുണ്ടായിരുന്നു.  ആ മനസ്സിൽ സ്നേഹവും കണ്ണീരും തീരാമഴയായി പെയ്തിരുന്നു.  അല്ലാത്തൊരാൾക്ക് ഇത്ര ഹൃദ്യമായ പാട്ടുകളുണ്ടാക്കാൻ കഴിയില്ല.  'ഓരോ പാട്ടിലും രവിയേട്ടന്റെ മുദ്രയുണ്ട്' എന്നല്ല, രവീന്ദ്രന്റെ ഓരോ പാട്ടും രവീന്ദ്രൻ തന്നെയാണ്.  വന്യമായ ഒരു ശക്തിയുണ്ടതിൽ."

'അന്ന് (മുത്തശ്ശിയുടെ മരണശേഷം) തളർന്നുറങ്ങുന്ന അമ്മയോടൊപ്പം തഴപ്പായിൽ കിടക്കുമ്പോൾ എനിക്കു കരച്ചിൽ വന്നു.  പഞ്ഞി പോലുള്ള മാറിടങ്ങളുടെ സ്നേഹമില്ലാതെ എനിക്കുറങ്ങാനാവില്ല.  കരയുമ്പോൾ വായിൽ പഞ്ചസാരയിട്ടു തരാനും രു രു രു എന്ന് പാടിയുറക്കാനും മുത്തശ്ശിയില്ലാതെ പിന്നീടൊരുപാടു രാത്രികളിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ട്.  ഇപ്പോഴും ചില സങ്കടകരങ്ങളായ രാത്രികളിൽ രു രു രു എന്ന പാട്ടു കേൾക്കാൻ ഞാൻ മോഹിക്കാറുണ്ട്."

"ഷൂട്ടിങ് തുടങ്ങിയതിന് ശേഷമാണ് മൃഗയയിലെ വാറുണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് മമ്മുക്കയോട് വിശദമായി സംസാരിക്കുന്നത്.  മുഴുവൻ കെട്ടുകഴിഞ്ഞപ്പോൾ മമ്മുക്ക പറഞ്ഞു.  എടോ, ഇത് ഞാൻ ചെയ്താൽ ശരിയാവില്ല.  പിന്നീട് ആത്മവിശ്വാസം പകർന്ന് മമ്മുക്കയെ വാറുണ്ണിയായി വാർത്തെടുക്കാൻ ഞാനും കൂടെ നിന്ന്. ഒരുപക്ഷെ മമ്മൂട്ടി എന്ന പ്രതിഭ എന്റെ പാത്രസൃഷ്ടിക്കുമുന്നിൽ വിരണ്ടുപോയത് എന്റെ മനസ്സിൽ വിജയസ്മിതം നിറച്ചിട്ടുണ്ടാവണം.  അതുപോലെ കമലദളം ചെയ്യുമ്പോൾ മോഹൻലാലും എന്നോട് ചോദിച്ചു ഈ കഥാപാത്രം എനിക്കു ചെയ്യാൻ പറ്റുമോ? പറ്റും എന്നുറപ്പിച്ചു പറഞ്ഞ് ആത്മവിശ്വാസം പകർന്നതു ഞാനാണ്.  പക്ഷെ, മോഹൻലാൽ എന്ന പ്രതിഭയുടെ ഭയം എന്റെ അഹന്തകളെ ആനന്ദിപ്പിച്ചിരിക്കണം."

ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ലോഹിതദാസ് എന്ന ഏകാകിയുടെ അനുഭവ സാക്ഷ്യങ്ങൾ

കാഴ്ചവട്ടം (ഓർമ്മ) - ലോഹിതദാസ്
പ്രസാധനം - ഗ്രീൻ ബുക്സ്
പേജ് - 94
വില - Rs 85/-

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest