advertisement
Skip to content
UAELatest

കാഫ് കാവ്യസന്ധ്യ ശ്രദ്ധേയമായി.

ദുബായ്: കാഫിൻ്റെ (കൾച്ചറൽ ആർട്ട് & ലിറ്റററി ഫോറം) ആഭിമുഖ്യത്തിൽ നടത്തിയ കവിയരങ്ങും വിശകലനവും ശ്രദ്ധേയമായി. നിമിത ശ്രീജിത്ത് ആലപിച്ച അയ്യപ്പപ്പണിക്കരുടെ സ്വാഗത കവിതയോടെ തുടക്കം കുറിച്ച പരിപാടി, കവിയും അധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു. ഉഷാ ഷിനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സമകാല കവിത ഒരു പുറവാസ വായന എന്ന വിഷയത്തെ ആസ്പദമാക്കി കവിയും നാടകപ്രവർത്തകനുമായ അനൂപ് ചന്ദ്രൻ പ്രഭാഷണം നടത്തി. ആബിയ തൻഹ, അവനീന്ദ്ര എം ഷിനോജ്, ഇമേജ് സുരേഷ്‌കുമാർ എന്നീ വിദ്യാർത്ഥികൾ ഇംഗ്ലീഷ് കവിതകൾ ചൊല്ലി. റസീന കെ പി കാവ്യസന്ധ്യയിലേക്ക് കവിതകൾ തെരഞ്ഞെടുത്ത രീതികളെക്കുറിച്ചും കവിതകളെക്കുറിച്ചും വിശദീകരിച്ചു.

തെരഞ്ഞെടുത്ത പത്ത് കവിതകൾ, കവികളായ ബഷീർ മുളിവയൽ,
അനീഷ പി, ഹുസ്‌ന റാഫി, ഉണ്ണികൃഷ്ണൻ കൊട്ടാരത്ത്, സുനിൽ മാടമ്പി , അക്ബർ അണ്ടത്തോട്, രാജേശ്വരി പുതുശ്ശേരി, രാമചന്ദ്രൻ മൊറാഴ, എം ഒ രഘുനാഥ്, മുസാഫിർ വെള്ളില എന്നിവർ അവതരിപ്പിച്ചു. കവിതാവതരണത്തിനുശേഷം രഘുനന്ദനൻ, സോണിയ ഷിനോയ്, മസ്ഹർ, ദീപ പ്രമോദ്, ഇസ്മയിൽ മേലടി, സുജിത്ത് ഒ സി, ഗീതാഞ്ജലി, റസീന ഹൈദർ, ഷാഹിന അസി, കെ ഗോപിനാഥൻ എന്നിവർ കവിതകളുടെ വിശകലനം നടത്തി. മലയാളത്തിലെ പ്രമുഖ കവികളായിരുന്ന കുമാരനാശാൻ, ഒ.എൻ വി കുറുപ്പ് എന്നിവരുടെ ഓർമ്മയ്ക്കായ്, ഹമീദ് ചങ്ങരംകുളവും ജയകുമാർ മല്ലപ്പള്ളിയും കവിതകൾ അവതരിപ്പിച്ചു.

കാവ്യസന്ധ്യയിൽ പങ്കെടുത്ത കവികൾക്കും, കവിതകൾ വിശകലനം ചെയ്തവർക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കുമുള്ള ഉപഹാരങ്ങൾ യു എ ഇ യിലെ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ വിതരണം ചെയ്തു. കാഫിന്റെ ഉദ്ദേശക്ഷ്യങ്ങളെക്കുറിച്ച് മോഹൻ ശ്രീധരൻ വിശദീകരിച്ചു. ഇ കെ ദിനേശൻ സ്വാഗതവും സി പി അനിൽകുമാർ നന്ദിയും പറഞ്ഞു. രമേഷ് പെരുമ്പിലാവ്, അഷ്റഫ് കാവുംപുറം, അസി എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest